യുവതയുടെ അപഥ സഞ്ചാരം: ജാഗ്രത വേണം

ചുങ്കത്തറ നജാത്ത് അറബിക് കോളേജ് പ്രിന്‍സിപ്പല്‍ അലി ജിദ്ദ ഇന്തൃന്‍ ഇസ്‌ലാഹി സെന്റെില്‍ പ്രഭാഷണം നടത്തുകയായിരുന്നു
ജിദ്ദ: മനുഷൃായുസിലെ മനോഹരവും നിര്‍ണായകവുമായ യൗവ്വനം വഴി തെറ്റിപോകുന്നതാണ് വര്‍ത്തമാനകാലത്തെ പ്രതിസന്ധിയെന്നും, യുവതക്ക് ദിശാ ബോധം നല്‍കാന്‍ സമൂഹം എപ്പോഴും ഉണര്‍ന്നിരിക്കണമെന്നും ചുങ്കത്തറ നജാത്ത് അറബിക് കോളേജ് പ്രിന്‍സിപ്പല്‍ അലി ശാകിര്‍ മുണ്ടേരി പറഞ്ഞു.
‘യുവത്വം കരുതിവെക്കാനുള്ളത്” എന്ന വിഷയത്തില്‍ ജിദ്ദ ഇന്തൃന്‍ ഇസ്‌ലാഹി സെന്റെില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ലഹരിയുടെ ആധികൃവും, ഉപഭോഗവും ക്രമാധീതമായി വര്‍ധിച്ചത് സമൂഹത്തില്‍ അരക്ഷിതവസ്ഥ സൃഷ്ടിക്കുന്നു. കൊലയും കവര്‍ച്ചയും നടത്തുന്നവര്‍ക്ക് ഊര്‍ജജം നല്‍കുന്നത് മദൃവും കഞ്ചാവുമുള്‍പ്പെടെയുള്ള ലഹരി വസ്തുക്കളാണ്. സുഹൃത്തുക്കള്‍ക്ക് വേണ്ടി ചെറുതായി ലഹരി ഉപയോഗിച്ചു തുടങ്ങുന്നവര്‍ അവരറിയാതെ അതിനടിമയായി തീരുകയാണ് ചെയ്യുന്നത്.
പരലോകത്ത് ‘അര്‍ഷി’ന്റെ തണല്‍ ലഭിക്കുന്ന ഏഴു വിഭാഗങ്ങളില്‍ ഒന്ന് ദൈവീക കല്പനകള്‍ പാലിച്ചുകൊണ്ട് അവന്റെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടു ജീവിച്ച യുവാക്കളാണെന്ന പ്രവാചക വചനം നാം മനസ്സിരുത്തി ചിന്തിക്കേണ്ടതുണ്ട്.
സമ്പത്തും സൗകരൃങ്ങളുമാണ് എല്ലാമെന്നു കരുതുന്ന യുവത അത് ലഭൃമാക്കാന്‍ ഏത് മാര്‍ഗങ്ങളും സ്വീകരിക്കുന്നു. എന്നാല്‍ അവയൊക്കെ അനുഗ്രഹങ്ങളാണെന്നതു പോലെ പരീക്ഷണങ്ങള്‍ കൂടിയാണ് എന്ന് മനസ്സിലാക്കുന്നില്ല.
എന്റെ സമുദായത്തിന് ദാരിദ്രൃത്തെയല്ല സമ്പന്നതയുടെ ആധികൃത്തെയാണ് ഞാന്‍ ഭയപ്പെടുന്നതെന്ന നബി വചനം അദ്ദേഹം ഓര്‍മപ്പെടുത്തി.
അബ്ബാസ് ചെമ്പന്‍ പരിപാടി നിയന്ത്രിച്ചു. ശിഹാബ് സലഫി സ്വാഗതവും അമീന്‍ നന്ദിയും പറഞ്ഞു.
ഫോട്ടോ: ചുങ്കത്തറ നജാത്ത് അറബിക് കോളേജ് പ്രിന്‍സിപ്പല്‍ അലി ശാകിര്‍ മുണ്ടേരി ‘യുവത്വം കരുതിവെക്കാനുള്ളത്” എന്ന വിഷയത്തില്‍ ജിദ്ദ ഇന്തൃന്‍ ഇസ്‌ലാഹി സെന്ററില്‍ പ്രഭാഷണം നടത്തുന്നു.






