സൗദിയില്‍ പ്രാര്‍ത്ഥനാ സമയങ്ങളില്‍ വൃാപാര സ്ഥാപനങ്ങള്‍ തുറക്കുന്നതിന കുറിച്ച് പഠിക്കുന്നു.

ജിദ്ദ: നിലവില്‍ സൗദി അറേബൃയില്‍ നിസ്‌ക്കാര സമയങ്ങളില്‍ മുഴുവന്‍ വൃാപാര സ്ഥാപനങ്ങളും അടക്കാറാണ് പതിവ്. പ്രവൃത്തി സമയങ്ങളിലുള്ള നിസ്‌ക്കാരത്തിനായി സമയമറിയിച്ചുകൊണ്ട് ബാങ്ക് വിളിക്കുന്ന സമയം മുതല്‍ നിസ്‌ക്കാരം കഴിയും വരെ വൃാപാര സ്ഥാപനങ്ങള്‍ അടച്ചിടാറുണ്ട്. എന്നാല്‍ പ്രസ്തുത പതിവ് നിര്‍ത്തലാകുന്നതിനെ കുറിച്ചുള്ള നിര്‍ദ്ദേശം സംബന്ധമായി ശുറ കൗണ്‍സില്‍ പഠിച്ചുകൊണ്ടിരിക്കയാണെന്ന് ശുറ കൗണ്‍സില്‍ അസിസ്റ്റന്റ് ചെയര്‍മാന്‍ ഡോ. യഹ്‌യ അല്‍ സമാന്‍ അറിയിച്ചു. ഞായറാഴ്ച അറബിക്ക് പ്രസ് സെക്ഷനിലാണ് ഡോ. യഹ്‌യ അല്‍ സമാന്‍ അറിയിച്ചത്.
നിസ്‌ക്കാര സമയത്തും വൃാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവൃത്തിക്കുന്ന വിഷയം പഠിക്കുന്നത് പ്രതേൃക നിബന്ധനയോടെയാണ്. മുന്‍ തീരുമാനങ്ങള്‍ളും നിര്‍ദ്ദേശങ്ങള്‍ക്കും ഭംഗം വരുത്താത്ത രൂപത്തിലായിരിക്കും നിസ്‌ക്കാര സയത്തും വൃാപാര സ്ഥാപനം തുറക്കുന്ന വിഷയത്തില്‍ പഠനം നടത്തുക. വിഷയത്തില്‍ പഠനം നടത്തി നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ ശുറ കൗണ്‍സിലിലെ അഞ്ച് അംഗ മെമ്പര്‍മാരെ തെരഞ്ഞെടുത്തിട്ടുണ്ട്.






