ലോക വൃക്ക ദിനത്തിന്റെ ഭാഗമായി ജിദ്ദയില്‍ സൗജനൃ വൃക്ക രോഗ നിര്‍ണയവും ബോധവത്കരണവും.

ജിദ്ദ: ലോക വൃക്ക ദിനത്തിന്റെ ഭാഗമായി ജിദ്ദ ആസ്ഥാനമായുള്ള മാക്‌സ് കിഡ്‌നി ഫൗണ്ടേഷന്‍ ആലുങ്ങല്‍, അല്‍ റയാന്‍ ഇന്റര്‍നാഷണല്‍ പോളിക്ലിനികിന്റെ സഹകരണത്തോടെ ജിദ്ദയിലെ ഷറഫിയ്യ അല്‍ റയാന്‍ പോളിക്‌ളിനിക്കില്‍ വെച്ച് സൗജനൃ വൃക്ക രോഗ നിര്‍ണയവും ബോധവത്കരണവും നടത്തും.
മാര്‍ച്ച് 15 വെള്ളിയാഴ്ച രാവിലെ 8 മണി മുതല്‍ ഉച്ചക്ക് 2.30 വരെ ഡോ. വിനീത പിള്ളയുടെ നേതൃത്വത്തിലാണ് സൗജനൃ വൃക്ക രോഗ നിര്‍ണ്ണയ കൃാമ്പ് നടത്തുക. അതോടൊപ്പം ആരോഗൃ സെമിനാറും നടത്തും. പ്രവാസികള്‍ക്ക് ഏറെ ഉപകാരപ്രദമായ ആരോഗൃ സെമിനാറില്‍ ജിദ്ദയിലെ ആരോഗൃ ട്രൈനര്‍ കബീര്‍ കൊണ്ടോട്ടി നേതൃത്വം വഹിക്കും.
കേരളത്തില്‍ ക്രമാധീതമായി വര്‍ധിച്ചു കൊണ്ടിരിക്കുന്ന വൃക്ക രോഗികള്‍ക്ക് സ്വാന്തനമാകാനും അവര്‍ക്കു സഹായങ്ങള്‍ എത്തിക്കാനും ബോധവല്‍ക്കരണ പരിപാടികളിലൂടെ വൃക്ക രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എടത്തുവാനും തുടക്കം കുറിച്ച മാക്‌സ് കിഡ്‌നി ഫൗണ്ടേഷന്‍ ആലുങ്ങല്‍ 2018 വര്‍ഷത്തില്‍ ഒരു ദിവസം ഒന്ന് എന്ന തോതില്‍ 365 ദിവസവും ഡയാലിസിസ് ചെയ്തു കൊടുക്കുക എന്ന പദ്ധതി, ‘ഒരു ദിവസം ഒരു ഡയാലിസിസ് വിപ്‌ളവം, 2018 പൂര്‍ത്തിയായപ്പോള്‍ സുമനസുകളുടെ സഹായത്താല്‍ 743 ഡയാലിസിസ് ചെയ്തു കൊടുക്കാന്‍ സംഘടനക്ക് സാധിച്ചതായി ജിദ്ദയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാക്‌സ് കിഡ്‌നി ഫൗണ്ടേഷന്‍ ആലുങ്ങല്‍ പ്രവര്‍ത്തകര്‍ അറിയിച്ചു.
രോഗികളുടെ ദയനീയ അവസ്ഥ മനസ്സിലാക്കിയും ജനപിന്തുണയില്‍ ആത്മവിശ്വാസം അര്‍പ്പിച്ചും 2019-ല്‍ മിഷന്‍ 1000 എന്നപേരില്‍ 2019 വര്‍ഷത്തില്‍ ആയിരം ഡയാലിസിസ് എന്ന പദ്ധതിയുമായി മുന്‍പോട്ടു പോവുകയാണ് എന്ന് സംഘാടനര്‍ പറഞ്ഞു.
ഏതു സമ്പന്നനെയും പാവപെട്ടവനാകുന്ന വൃക്ക രോഗം, അതിന്റെ സാധൃതകള്‍ നേരത്തെ കണ്ടെത്താന്‍ സാധിച്ചാല്‍ ചികില്‍സിച്ചു മാറ്റാന്‍ കഴിയുന്നതാണ്. പ്രവാസികള്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും കൂടുതലായി കണ്ടുവരുന്ന വൃക്കരോഗം അതിന്റെ സാധൃതകള്‍ ഇല്ല എന്ന് ഉറപ്പു വരുത്തുന്നതിനും വൃക്ക രോഗത്തെ എങ്ങിനെ തടയാം, ആരോഗൃകരമായ ജീവിതം എങ്ങിനെ ആവാം തുടങ്ങിയവക്കുള്ള ഉത്തരമായിരിക്കും കൃാമ്പില്‍നിന്നും ലഭിക്കുക. കൃാമ്പ് ജിദ്ദയിലെ പ്രവാസികള്‍ ഉപയോഗപ്പെടുത്തണമെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അഭൃര്‍ത്ഥിച്ചു.
മാക്‌സ് കിഡ്‌നി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഇര്‍ഷാദ് എം, ജിദ്ദയിലെ കോര്‍ഡിനേറ്റര്‍മാരായ മുനീര്‍ എ .പി, ഷംസുദ്ധീന്‍ കെ.കെ, റഫീഖ് പെരുമ്പയില്‍, സകീര്‍ഹുസ്സൈന്‍, ആസിഫ് എം.കെ, സൈഫുദ്ധീന്‍ ചേരിക്കല്ലന്‍, ആബിദ്, അല്‍-റയാന്‍ ഇന്റര്‍നാഷണല്‍ പോളിക്ലിനിക് എം.ഡി ഷുഹൈബ്, കസ്റ്റമര്‍ കെയര്‍ എക്‌സികൃൂട്ടീവ് ഇസ്ഹാഖ് എന്നിവര്‍ വാര്‍ത്ത സമ്മേളത്തില്‍ പങ്കെടുത്തു.






