കൂട്ടായ്മക്ക് എം എസ് എസ് നേതൃത്വം നല്‍കാന്‍ എം എസ് എസ് തയ്യാര്‍: ടി കെ അബ്ദുല്‍ കരീം

ജിദ്ദ: മുസ്‌ലിം പ്രസ്ഥാനങ്ങളുടെ കൂട്ടായ്മക്ക് എം എസ് എസ് നേതൃത്വം നല്‍കാന്‍ തയ്യാറാണെന്നും അത് കാലഘട്ടത്തിന്റെ അനിവാരൃതയാണെന്നും മുസ്‌ലിം സര്‍വീസ് സൊസൈറ്റി (എം എസ് എസ്) സംസ്ഥാന ജനറല്‍ സിക്രട്ടറി ടി കെ അബ്ദുല്‍ കരീം പറഞ്ഞു.
സൗദി സന്ദര്‍ശനത്തിന്റെ ഭാഗമായി ജിദ്ദയിലെത്തിയ ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീമിനും വിദേശ കമ്മിറ്റികളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സുബൈര്‍ ഹാജിക്കും എം എസ് എസ് ജിദ്ദാ ചാപ്റ്റര്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു ടി കെ അബ്ദുല്‍ കരീം.
നിസ്വാര്‍ത്ഥ സേവകരായ അംഗങ്ങളാണ് എം എസ് എസി ലുള്ളതെന്നും ഗള്‍ഫ് മേഖലയിലുള്ള കമ്മിറ്റികള്‍ വളരെ സജീവമായ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും വിവിധ തലത്തിലുള്ള പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജാതി ഭേതമനേൃ കാന്‍സര്‍, കിഡ്‌നി രോഗികള്‍ക്കുള്ള സഹായം, തിരുവനന്തപുരം കാന്‍സര്‍ സെന്ററിനടുത്തുള്ള അഭയ കേന്ദ്രം, കോഴിക്കോട് മെഡിക്കല്‍ കോളേജിനടുത്തുള്ള മയ്യിത്ത് പരിപാലന കേന്ദ്രം, തുടങ്ങിയ ജന സേവന കേന്ദ്രങ്ങള്‍ക്കാണ് എം എസ് എസ് പ്രാധാനൃം നല്‍കുന്നതെന്നും അത്‌കൊണ്ട് തന്നെ സമൂഹത്തില്‍ നിന്ന് വലിയ പിന്തുണയും സഹായവും ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ മെഡിക്കല്‍ കോളേജിനടുത്ത് തുടങ്ങുന്ന മയ്യിത്ത് പരിപാലന കേന്ദ്രത്തിന്റെ പ്രവര്‍ത്തനം അടുത്ത് തന്നെ തുടങ്ങാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
സ്വീകരണ ചടങ്ങില്‍ പ്രസിഡണ്ട് അബ്ദുല്‍ മജീദ് നഹ അധൃക്ഷത വഹിച്ചു. ഇന്തൃന്‍ സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി അംഗം ജാഫര്‍ കല്ലിങ്ങപ്പാടം ഉത്ഘാടനം ചെയ്തു. ഡോക്ടര്‍ ഇസ്മായില്‍ മരുതേരി മുഖൃ പ്രഭാഷണം നടത്തി. ജിദ്ദയിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പി വി മുഹമ്മദ് അശ്‌റഫ് (എം ഇ എസ്), സെയ്തലവി( ജിദ്ദാ ഇന്തൃന്‍ ഇസ്‌ലാഹി സെന്റര്‍), ഒമര്‍ ഫാറുഖ് ( കെ ഐ ജി),അബ്ദുല്‍ ഗഫൂര്‍(അനസ് ബിന്‍ മാലിഖ് സെന്റര്‍), നൗഷാദ് അലി(ഇന്തൃന്‍ ഇസ്‌ലാഹി സെന്റര്‍), അന്‍വര്‍ തങ്ങള്‍(എസ് ഐ സി), യാസര്‍ അറഫാത്ത്(ഐ സി എഫ്) അബ്ബാസ് ചെമ്പന്‍( ഹജജ് വെല്‍ഫയര്‍ ഫോറം), മുസ്തഫ കാപ്പില്‍(സിജി), സലിം റാവുത്തര്‍(അല്‍ അബീര്‍ ഗ്രൂപ്)എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. അബ്ദുല്‍ കരീം, സുബൈര്‍ ഹാജി എന്നിവര്‍ക്കുള്ള ഉപഹാരങ്ങള്‍ പ്രസിഡണ്ട് നല്‍കി. ജനറല്‍ സെക്രട്ടറി സാക്കിര്‍ ഹുസൈന്‍ എടവണ്ണ സ്വാഗതവും ട്രഷറര്‍ അഷ്‌റഫ് കോമു നന്ദിയും പറഞ്ഞു.






