പ്രവാസി സാംസ്‌കാരിക വേദി യാമ്പു മേഖലക്ക് പുതിയ നേതൃത്വം

യാമ്പു(സൗദി അറേബൃ): പ്രവാസി സാംസ്‌കാരിക വേദി യാമ്പു മേഖലക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സോജി ജേക്കബ് (പ്രസിഡന്റ്), മുഹമ്മദ് ശരീഫ് ചെര്‍പ്പുളശ്ശേരി(വൈസ് പ്രസിഡന്റ്), സാബു വെള്ളാരപ്പിള്ളി (ജനറല്‍ സെക്രട്ടറി), ജാബിര്‍ വാണിയമ്പലം, ഹിദായത്തുല്ല പാലക്കാട്(ജോയിന്റ് സെക്രട്ടറിമാര്‍), തോമസ് മത്തായി (ട്രഷറര്‍), മൂസ മമ്പാട്(ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് കണ്‍വീനര്‍), നിയാസ് യൂസുഫ് (മീഡിയ കണ്‍വീനര്‍), അബ്ദുല്‍ റഷീദ് വി. കെ (പി.ആര്‍ സെക്രട്ടറി). റിയാസ് ബാലുശ്ശേരി, മുഹമ്മദ് ഖാദര്‍ (എക്‌സികൃൂട്ടീവ് സമിതി അംഗങ്ങള്‍).