ലോകത്തെ ഏറ്റവും ശക്തരായ രാജൃങ്ങളില്‍ സൗദിക്ക് ഒമ്പതാം റാങ്ക്

അദൃ പത്ത് രാഷ്ട്രങ്ങളുടെ പട്ടികയില്‍ അമേരിക്ക, റഷൃ, ചൈന, ജര്‍മനി, ഇംഗ്‌ളണ്ട് എന്നീ രാജൃങ്ങള്‍
ജിദ്ദ: ലോകത്തെ ഏറ്റവും ശക്തരായ രാജൃങ്ങളില്‍ ഒമ്പതാം സ്ഥാനവുമായി സൗദി അറേബൃ. ‘യു.എസ് നൃൂസ് ആന്റ് വേള്‍ഡ് റിപ്പോര്‍ട്ട് റാങ്കിംഗാ’ണ് സൗദി അറേബൃയെ ഒമ്പതാം സ്ഥാനത്തേക്ക് തെഞ്ഞെടുത്തിരിക്കുന്നത്.
ഒരു രാഷ്ട്രത്തിന്റെ രാഷ്ട്രീയ, സാമ്പത്തീക സ്വാധീനം, അന്താരാഷ്ട്ര ബന്ധം, സേനയുടെ ശക്തി, അന്തര്‍ദേശീയ തലത്തില്‍ നേതാക്കളുമായുള്ള ഇടപെടല്‍ തുടങ്ങിയ അടിസ്ഥാനമാക്കിയാണ് റാങ്ക് നിര്‍ണ്ണയിച്ചിട്ടുള്ളത്.
80 രാജൃങ്ങളിലെ 20,000 പേരില്‍ നടത്തിയ അഭിപ്രായ സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ് റാങ്ക് നിശ്ചയിച്ചിരിക്കുന്നത്. പെണ്‍സുല്‍വാനിയ യുണിവേഴ്‌സിറ്റിയുമായി സഹകരിച്ചായിരുന്നു അഭിപ്രായ സര്‍വ്വേ നടത്തിയത്.
മിഡില്‍ഈസ്റ്റിലെ സമ്പന്നവും വിശാലവുമായ രാജൃമാണ് സൗദി അറേബൃ എന്ന് യു.എസ് നൃൂസ് വിശദീകരിച്ചതായി ഇത് സംബന്ധിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതിവര്‍ഷം മില്ലൃണ്‍ കണക്കിന് മുസ്‌ലിം തീര്‍ത്ഥാടകര്‍ എത്തിച്ചേരുന്ന വിശുദ്ധ മക്ക നഗരി സ്ഥിതിചെയ്യുന്നത് സൗദിയിലാണെന്നും പ്രവിശാലമായ എണ്ണപ്പാടമുള്ള രാജൃവും ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതിചെയ്യുന്ന രാജൃമാണ് സൗദി അറേബൃ എന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്.
ലോകത്തെ ഏറ്റവും ശക്തരായ ആദൃത്തെ അഞ്ച് രാജൃങ്ങളുടെ പട്ടികയില്‍ അമേരിക്ക, റഷൃ, ചൈന, ജര്‍മനി, ഇംഗ്‌ളണ്ട് എന്നിവരാണുള്ളത്.






