അഭിനന്ദന്റെ മടങ്ങി വരവ്, ദമാമിലെ കാല്‍പന്ത് കളി മൈതാനത്തും ആഹ്‌ളാദം.

മുജീബ് കളത്തില്‍

ദമാം: നിയന്ത്രണ രേഖയ്ക്കടുത്ത് പ്രകോപനം സൃഷ്ടിച്ച പാക്കിസ്ഥാന്റെ യുദ്ധ വിമാനം തകര്‍ക്കുന്നതിനിടയില്‍ പിടിയിലായ ഇന്തൃന്‍ വേൃാമ സേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ ഇന്തൃയില്‍ തിരികയെത്തിയത്തില്‍ ദമാമിലെ കാല്‍പന്ത് കളി മൈതാനത്തും സന്തോഷവും ആറ്റാദവും പങ്ക് വെച്ചു. പ്രമുഖ പ്രവാസി കായിക കൂട്ടായ്മയായ ഖാലിദിയ സ്‌പോട്‌സ് ക്ലബ് സംഘടിപ്പിച്ച് വരുന്ന ആര്‍ പി എം സൂപ്പര്‍ കപ്പിന്റെ മത്സര വേദിയിലാണ് കായിക പ്രേമികള്‍ പരിപാടി സംഘടിപ്പിച്ചത്. ബലൂണുകള്‍ വാനത്തേക്ക് പറത്തിയും സ്‌റേഡിയത്തിലെത്തിയവര്‍ക്ക് മധുരം വിതരണം ചെയ്തുമാണ് ആറ്റാദവും പങ്ക് വെച്ചത്. യുദ്ധസമാനമായ ഇപ്പോഴത്തെ അന്തരീക്ഷം ഈ നിലയില്‍ തുടരുന്നതും മൂര്‍ഛിക്കുന്നതും ഇരു രാജൃങ്ങള്‍ക്കും ഒട്ടും ഗുണകരമല്ല. ജമ്മു കാശ്മീരിലും മറ്റിടങ്ങളിലും വിധ്വംസക പ്രവൃത്തികള്‍ നടത്താനായി മാത്രം പാക് മണ്ണില്‍ ഭീകര ഗ്രൂപ്പുകള്‍ക്ക് സകലവിധ സൗകരൃങ്ങളും നല്‍കുന്ന പാകിസ്ഥാന്റെ നടപടിക്കെതിരെ ലോക രാജൃങ്ങളെ ഒപ്പം കൂട്ടാന്‍ ഇന്തൃയ്ക്ക് സാധിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധി ഘട്ടത്തില്‍ ഏറ്റവും വലിയ നേട്ടമെന്നും കായിക പ്രേമികള്‍ വിലയിരുത്തുന്നു. മൂര്‍ഛിക്കുമായിരുന്ന സംഘര്‍ഷം ലഘൂകരിക്കാനും വിഷയത്തില്‍ ഇടപെടാനും മദ്ധൃസ്ഥരാകുവാനും സൗദി, യു.എസ് ഭരണകൂടങ്ങള്‍ക്ക് സാധിച്ചത് അഭിനന്ദനാര്‍ഹമാണെന്ന് കായിക പ്രേമികള്‍ പറഞ്ഞു. ക്ലബ് പ്രസിഡന്റ് തോമസ് തൈപ്പറമ്പില്‍, കണ്‍വീനര്‍ മന്‍സൂര്‍ മങ്കട, റിയാസ് പട്ടാമ്പി, അഷ്‌റഫ് മേലാറ്റൂര്‍, സകീര്‍ പാലക്കാട്, ഷബീര്‍ യാമ്പു, റഷീദ് വേങ്ങര എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.