ഉസാമ ബിന്‍ലാദിന്റെ മകന്‍ ഹംസ ബിന്‍ലാദിന്റെ(30) പൗരത്വം സൗദി അറേബൃ റദ്ദുചെയ്തു

ഹംസ ബിന്‍ലാദിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഒരു മില്ലൃണ്‍ അമേരിക്കന്‍ ഡോളര്‍ ഇനാം
ജിദ്ദ: അല്‍ക്വായിദ തലവനായിരുന്ന, അമേരിക്കന്‍ സേനയാല്‍ വധിക്കപ്പെട്ട ഉസാമ ബിന്‍ലാദിന്റെ മകന്‍ ഹംസ ബിന്‍ലാദിന്റെ(30) പൗരത്വം സൗദി അറേബൃ റദ്ദുചെയ്തു. സൗദി രാജകൊട്ടാരമാണ് ഹംസ ബിന്‍ലാദിന്റെ പൗരത്വം റദ്ദുചെയ്തുകൊണ്ടുള്ള ഉത്തരവിറക്കിയത്. ഹംസ ബിന്‍ലാദിന്റെ പൗരത്വം റദ്ദുമചയ്ത കാരൃം സൗദി ആഭൃന്തര മന്ത്രാലയം അറിയിച്ചു.
അജ്ഞാതമായി ഒളിവില്‍ കഴിയുന്ന ഹംസ ബിന്‍ലാദിനെ പിടികൂടാന്‍ സഹായിക്കുംവിധം വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ഒരു മില്ലൃണ്‍ അമേരിക്കന്‍ ഡോളര്‍ ഇനാം നല്‍കുമെന്ന് കഴിഞ്ഞ വൃാഴാഴ്ച അമേരിക്ക പ്രഖൃാപിച്ചിരുന്നു.
ഹംസ ബിന്‍ലാദിന്‍ എവിടെയാണ് ഉള്ളതെന്ന കാരൃം അജ്ഞതയാണ്. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, സിറിയ എന്നിവിടങ്ങളില്‍ ഹംസ ബിന്‍ലാദിന്‍ ഉണ്ടെന്ന പ്രചരണമുണ്ടെങ്ങിലും സ്ഥിരീകരണം ലഭിച്ചിട്ടിയ്യ. അതേസമയം ഇറാനില്‍ കസ്റ്റഡിയിലുണ്ടെന്നും പ്രചരണമുണ്ട്.
2011ല്‍ അമിക്കന്‍ സേനയാല്‍ ഉസാമ ബിന്‍ലാദിന്‍ വധിക്കപ്പെട്ട ശേഷമാണ് ഹംസ ബിന്‍ലാദിന്‍ അല്‍ഖായിദയുടെ നേതാവായി നിരോധിതനായത്. 2015 ആഗസ്തിലായിരുന്നു ഏറ്റവും അവസാനമായി ഹംസ ബിന്‍ലാദിന്റെ സന്തേശം പുറത്തുവന്നിരുന്നത്. അമേരിക്കയെയും പാശ്ചാതൃരേയും ആക്രമിക്കാ പ്രേരണ നല്‍കുന്നതായിരുന്നു സന്ദേശം. ഇതേവര്‍ഷം അല്‍ക്വായിദ നേതാവ് ഐമാന്‍ അല്‍ സവാഹിരിയായിരുന്നു ഹംസ ബിന്‍ലാദിനെ പരിചയപ്പെടുന്നി ഓഡിയോ സന്ദേശം പുറത്തുവിട്ടതും. സൗദി അറേബൃക്കെതിരെയുള്ള ആത്രമണത്തിന് അറേബയന്‍ മറ്റില്‍ നേതൃത്വം നല്‍കുന്നതും അല്‍ക്വയ്ദയാണ്.






