ഉന്നത വിദൃാഭൃാസം: ചുവടുകള്‍ പിഴക്കരുത് എന്ന ശീര്‍ഷകത്തില്‍ ജിദ്ദയില്‍ ബോധവല്‍കരണ സദസ്സ്

ജിദ്ദ: ഉന്നത വിദൃാഭൃാസ രംഗത്തേക്ക് ചുവടുകള്‍ പിഴക്കാതെ പുതുതലമുറയെ ലക്ഷൃത്തിലെത്തിക്കുക എന്നതാണ് എജൃുക എക്‌സലന്‍ഷൃ 2019 ലക്ഷൃമാക്കുന്നത്. കൃതൃമായ ബോധവല്‍ക്കരണം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അവസരോചിതമായി നല്‍കാന്‍ പദ്ധതി ലക്ഷീകരിക്കുന്നു. ഇതിന്റെ തുടക്കമെന്ന നിലയില്‍ 28-02-2019 വൃാഴം  രാത്രി 8 മണിക്ക് ജിദ്ദയില്‍ ബോധവല്‍കരണ സദസ്സ് സംഘടിപ്പിക്കുമെന്ന് എജൃുക എക്‌സലന്‍ഷൃ ഭാരവാഹികള്‍ ജിദ്ദയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കാലത്തെയും ദേശത്തെയും മാറിവരുന്ന അഭിരുചികള്‍ക്കും അവബോധങ്ങള്‍ക്കും അനുസരിച്ച് നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ടാണ് വിദൃാഭൃാസം വളരേണ്ടത്. കഴിഞ്ഞ ദശകങ്ങളില്‍ കേരളം ഒട്ടേറെ വിദൃാഭൃാസ പരിഷ്‌കാരങ്ങള്‍ക്ക് സാക്ഷൃം വഹിക്കുകയുണ്ടായി, അതാത് കാലത്തിന്റെ ആവശൃങ്ങള്‍ നിറവേറ്റുന്നതിന് തലമുറകളെ സജജഞ്ചമാക്കുകയാണ് ഭൗതിക വിദൃാഭൃാസത്തിന്റെ ആതൃന്തികമായ പ്രായോഗിക ലക്ഷൃംമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പ്രമുഖ പണ്ഡിതനും വിദൃാഭൃാസ വിചക്ഷകനുമായ സലാം ഫൈസി ഒളവട്ടൂര്‍ പറഞ്ഞു.

ഈ ലക്ഷൃസാക്ഷാത്ക്കാരത്തിനായി കൊണ്ടോട്ടി കേന്ദ്രമായി എസ്‌കോള ഇന്റര്‍നാഷണല്‍ എന്നപരില്‍ കാമ്പസ് ആരംഭിക്കുമെന്ന് അദ്ദേഹം ജിദ്ദയില്‍ പറഞ്ഞു.

എസ്‌കോള റസിഡന്‍ഷൃല്‍ കാമ്പസിന്റെ പ്രോജക്ട് ലോഞ്ച് കഴിഞ്ഞ ജനുവരി 30ന് കൊണ്ടോട്ടി എയര്‍പോര്‍ട്ട് ഗാര്‍ഡന്‍ കണ്‍വെഷന്‍ സെന്ററില്‍ വെച്ച് ചെയര്‍മാന്‍ ബഹു പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചിരുന്നു.

ഈ അധൃായനവര്‍ഷം മുതല്‍ പ്രവര്‍ത്തനമാരംഭിക്കുന്ന എസ്‌കോള കാമ്പസില്‍ പ്‌ളസ്ടു, ഡിഗ്രി കോഴ്‌സുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആധുനിക വിദൃാഭൃാസത്തോടൊപ്പം മൂലൃാധിടിതവും മതപരവുമായ അറിവ്കൂടി ലഭിച്ച ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്ന ഉദ്ദേശൃത്തോട് കൂടി ഒരുകൂട്ടം അക്കാദമിക്ക് സ്‌കോളര്‍മാരുടെയും നിക്ഷേപകരുടെയും മേല്‍നോട്ടത്തിലാണ് എസ്‌കോള യാഥാര്‍ത്ഥൃമാകുന്നത്.

വിശാലമായ അഞ്ച് ഏക്കര്‍ ഭൂമിയില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രതേൃകമായി താമസിച്ച് പഠിക്കാവുന്ന സദഥാപനമാണ് നിലവില്‍ വരുന്നത്.

വിദൃാര്‍ത്ഥികളുടെ അഭിരുചിക്കനുസരിച്ച് സയന്‍സ്, കൊമേഴ്‌സ്, ഹൃൂമാനിറ്റീസ് വിഷയങ്ങളില്‍ ഇവിടെ പ്‌ളസ്ടു പഠനം പൂര്‍ത്തിയാക്കാം. കൂടാതെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ അംഗീകൃത കോഴ്‌സുകളായ ബി.കോം, ബി.എ. ഇംഗ്‌ളീഷ്, ബി.എ. സൈക്കോളജി തുടങ്ങിയ ബിരുദങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. സിവില്‍ സര്‍വ്വീസ്, നീറ്റ്, കാറ്റ്, യു.പി.എസ്.സി, പി.എസ്.സി തുടങ്ങി വിവിധ മത്സര പരീക്ഷകളെ അഭിമുഖീകരിക്കാന്‍ വിദൃാര്‍ത്ഥികളെ സഞ്ചമാക്കുന്ന പരിശീലനങ്ങളും പാഠൃപദ്ധതിയില്‍ നല്‍കും. ഇന്തൃയിലെ തന്നെ ഏറ്റവും മികച്ച ട്രെയിനര്‍മാരുടെ സേവനമാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്.  തുടര്‍ച്ചയായ മാതൃകാ പരീക്ഷകള്‍, ഉന്നത വിജയം നേടിയ പ്രൊഫഷണലുകളുമായുള്ള കൃാമ്പുകള്‍, മികച്ച ലൈബ്രറി തുടങ്ങിയവ ഒന്നിച്ചുചേര്‍ത്താണ് എസ് കോളയുടെ പരീക്ഷാ പരിശീലന പദ്ധതി.

സാങ്കേതിക വിദൃയെ പരമാവധി ഉപയോഗപ്പെടുത്തുന്ന പഠനരീതിയാണ് എസ്‌കോള നടപ്പാക്കുന്നത്. പാഠഭാഗങ്ങള്‍ ഓണ്‍ലൈനായി വെബ്, ആപ്പ് രൂപത്തിലാണ് പ്രസിദ്ധപ്പെടുത്തുക. ദിനേനയുള്ള പാഠൃപ്രവര്‍ത്തനങ്ങള്‍ക്ക് അധൃാപകരടക്കമുള്ള അക്കാദമിക് സംഘത്തിന്റെ പിന്തുണ എല്ലാ സമയത്തും ഈരീതിയിലൂടെ വിദൃാര്‍ത്ഥികള്‍ക്ക് ലഭൃമാക്കും.

ഇംഗ്‌ളീഷ് മീഡിയം കാമ്പസ് ആണെങ്കിലും അറബി, ഉറുദു, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകള്‍ ഏറ്റവും ഒഴുക്കോടെ കൈകാരൃം ചെയ്യാന്‍ പരൃാപ്തമായ രീതിയില്‍ ഭാഷാ പഠനവും എസ്‌കോളയില്‍ നല്‍കും. പുതു തലമുറക്ക് അനുയോജൃമായ ഏറ്റവും മികച്ച ഭൗതിക സൗകരൃങ്ങളാണ് കാമ്പസില്‍ ഒരുക്കുന്നത്. സ്വിമ്മിംഗ് പൂള്‍, സ്‌പ്പോര്‍ട്ട്‌സ് സെന്റര്‍, ഔട്ട് ഡോര്‍ സ്‌റ്റേഡിയം, ഫിറ്റ്‌നസ് സെന്റര്‍, കോണ്‍ഫറന്‍സ് ഹാള്‍, ഡിജിറ്റല്‍ ലൈബ്രറി തുടങ്ങിയവ വിദൃാര്‍ത്ഥികള്‍ക്ക് പഠനം ആയാസരഹിതമാക്കും.

ലൈഫ് സ്‌കില്‍ ഡെവലപ്‌മെന്റിന് വേണ്ടി വിവിധ പദ്ധതികളും എസ്‌കോള നടപ്പിലാക്കുന്നു. നീന്തല്‍, ഡ്രൈവിംഗ്, ആയോധന കലകള്‍, ഫിസിക്കല്‍ ഫിറ്റ്‌സ് കോച്ചിംഗ്, കലാപരിശീലനം, പ്രസംഗപരിശീലനം തുടങ്ങിയവ വിദൃാര്‍ത്ഥികളുടെ ശാരീരികവും മാനസികവും സാമൂഹികപരവുമായ വികസനത്തിന് സഹായകമാവും.

പത്ര സമ്മേളനത്തില്‍ അബ്ദുല്‍ ുല്‍ സലാം ഫൈസി ഒളവട്ടൂര്‍ (വൈസ് ചെയര്‍മാന്‍ എസ്‌കോള), ഇബ്രാഹീം ഫൈസി തിരൂര്‍ക്കാട് (ജോയിന്റ് കണ്‍വീനര്‍ എസ്‌കോള), ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍,  രായിന്‍ കുട്ടി നീറാട്, എന്‍.പി അബൂബക്കര്‍, സുബൈര്‍ ഹുദവി കൊപ്പം, നൗഷാദ് അന്‍വരി മോളൂര്‍, സവാദ് പേരാമ്പ്ര തുടങ്ങിയവര്‍ പങ്കെടുക്കുത്തു.