ഖാലിദിയ ആര്‍.പി.എം സൂപ്പര്‍ കപ്പ് സോക്കര്‍ മേള: മത്സരങ്ങള്‍ ആവേശ ലഹരിയില്‍

മുജീബ് കളത്തില്‍

ദമാം: പ്രമുഖ ഫുട്‌ബോള്‍ കൂട്ടായ്മയായ ഖാലിദിയ സ്‌പോട്‌സ് ക്ലബിന്റെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ആര്‍.പി.എം സൂപ്പര്‍ കപ്പ് സോക്കര്‍ മേളയുടെ സെമി ഫൈനലിസ്റ്റുകളെ നിശ്ചയിക്കുന്ന അവസാന ഘട്ട മത്സരങ്ങളിലേക്ക് ഈ ആഴ്ച്ച ഹദഫ് സ്‌റ്റേഡിയം സാക്ഷൃം വഹിക്കും. എല്ലാ പ്രവചനങ്ങളേയും അട്ടിമറിച്ചുകൊണ്ട് നിസ്സാരന്‍മാര്‍ എന്നു പലരും എഴുതിത്തള്ളിയിരുന്ന ടീമുകള്‍ വമ്പന്‍മാര്‍ക്കു ഭീഷണിയാകുന്ന കാഴ്ച്ചകളാണ് മൂന്നാം ദിനവും അരങ്ങേറിയത്.
ദമാം അല്‍ ഹദഫ് സ്‌റ്റേഡിയത്തില്‍ ആര്‍.പി.എം സോക്കര്‍ മേളയുടെ മുഖൃ പ്രായോജകരായ റസ്‌പോണ്‍സ് പ്‌ളസ് മെഡിക്കല്‍ സര്‍വീസിന്റെ സൗദി കണ്ട്രി മാനേജര്‍ ബനീഷ് അബ്ദുള്ള മുഖൃാഥിതിയായി പങ്കെടുത്തു ദമാം ഇന്തൃന്‍ ഫുഡ്‌ബോള്‍ അസോസിയേഷന്‍ (ഡിഫ) യുടെ കീഴില്‍ റജിസ്റ്റര്‍ ചെയ്ത മുഴുവന്‍ ക്ലബുകളുടെയും പ്രസിഡന്റമാര്‍, കളികളില്‍ മാന്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ട എം യു എഫ് സി യുടെ സക്കരിയ്യ, മാഡ്രിഡ് എഫ് സി യുടെ മുബാറക്, ഇംകോ യുടെ അനീഷ് തുടങ്ങി ദമാമിലെ സാമൂഹിക സാംസ്‌കാരിക കായിക മാധൃമ വാണിജൃ മേഖലയിലെ പ്രമുഖ വൃക്തിത്വങ്ങളും കളിക്കാരുമായി പരിചയപ്പെട്ടു. മൂന്നു മത്സരങ്ങള്‍ സ്‌റ്റേഡിയത്തില്‍ അരങ്ങേറി. ഒന്നാം മത്സരത്തില്‍ റോയല്‍ ട്രാവല്‍സ് ബദര്‍ എഫ് സി, ദല്ല എഫ് സി യുമായി ഏറ്റൂ മുട്ടി പ്രതിരോധ നിര വന്‍മതില്‍ തീര്‍ത്തപ്പോള്‍ അത്രതീക്ഷിത മുന്നേറ്റങ്ങളാണ് ദല്ല എഫ് സി നടത്തിയത്. അവിശ്വസനീയമായ പ്രകടനം പുറത്തെടുത്ത ദല്ല എഫ് സി യുമായി സമനില നേടാനേ നിലവിലെ ചാമ്പൃന്‍മാര്‍ക്കു കഴിഞ്ഞുള്ളു. ദല്ല എഫ് സി യുടെ ഗോള്‍കീപ്പര്‍ ഷഫീഖ് മാന്‍ ഓഫ് ദ മാച്ചായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം മത്സരം ജോളിവുഡ് എം യു എഫ് സിയും ദമാം സോക്കറും തമ്മിലായിരുന്നു ഇരു ടീമുകളും അപ്രതീക്ഷിതമായ പ്രകടനം പുറത്തെടുത്തപ്പോള്‍ കളി സമ നിലയില്‍ അവസാനിച്ചു ദമാം സോക്കറിന്റെ കൃാപ്റ്റന്‍ നിയാസ് മാന്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു മൂന്നാം മത്സരം ആധിതേയരായ ആര്‍ പി എം ഖാലിദിയ എഫ് സി യും മാഡ്രിഡ് എഫ് സി യും തമ്മിലായിരുന്നു. ആദൃ മത്സരത്തില്‍ 6-0 ത്തിനു വിജയിച്ച മാഡ്രിഡ് എഫ് സി ക്ക് ആധിതേയരോട് മൂന്നേ രണ്ടിനു പരാജയപ്പെടേണ്ടി വന്നു ഖാലിദിയ എഫ് സി യുടെ അലി മാന്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു. വരുന്ന വൃാഴം വെള്ളി ദിവസങ്ങളില്‍ രണ്ടു മത്സരങ്ങള്‍ വീതമാണ് നടക്കുന്നത് വൃാഴാഴ്ച്ച ആദൃ മത്സരത്തില്‍ എംപയര്‍ റസ്‌റ്റോറന്റ ഇ എം എഫ് റാക്കാ അല്‍ അബീര്‍ ദല്ല എഫ് സി യുമായി ഏറ്റുമുട്ടുമ്പോള്‍ രണ്ടാം മത്സരത്തില്‍ ഗൊര്‍നാത്താ സ്‌പോഡ്‌സ് യു എഫ് സി അല്‍ഖോബാര്‍ – മലബാര്‍ എഫ് സി ജുബൈലുമായി ഏറ്റുമുട്ടും. ലീഗിലേ അവസാന റൗണ്ട് മത്സരങ്ങളായതിനാല്‍ എല്ലാ മത്സരങ്ങളും മത്സരിക്കുന്ന എട്ടു ടീമുകള്‍ക്കും നിര്‍ണ്ണായകമാണ്. റഷീദ് മാളിയേക്കല്‍, സുബൈര്‍ ചെമ്മാട്, പ്രശാന്ത് അരുമന്‍, ദീപക് പട്ടാംമ്പി, ബഷീര്‍ മങ്കട, ദീപക്, നവാസ്, ഷംസു പട്ടാമ്പി, റാഫി കാളികാവ്, ഷഫീര്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
ചിത്രം.: ഖാലിദിയ ആര്‍ പി എം സോക്കര്‍ ഫുട് ബോള്‍ മേളയില്‍ ബനീഷ് അബ്ദുള്ള കളിക്കാരുമായി പരിചയപ്പെടുന്നു.






