ഫ്രറ്റേണി ഫെസ്റ്റ് സമാപനം വെള്ളിയാഴ്ച്ച

ജിദ്ദ: ഇന്തൃ ഫ്രറ്റേണി ഫോറം ജിദ്ദ കേരള ചാപ്റ്റര്‍ സംഘടിപ്പിച്ച് വന്നിരുന്ന ഫ്രറ്റേണി ഫെസ്റ്റ് 2019 ന്റെ സമാപനം മാര്‍ച്ച് ഒന്നിന് വെള്ളിയാഴ്ച്ച വൈകീട്ട് വൈവിധൃമാര്‍ന്ന പരിപാടികളോടെ നടത്തപ്പെടുമെന്ന് സംഘാടകര്‍ അറിയിച്ചു.

കഴിഞ്ഞ രണ്ട് മാസകാലം കേരള ചാപ്റ്ററിന് കീഴില്‍ ‘സൗഹൃദം ആഘോഷിക്കൂ’ എന്ന കൃാപ്ഷനില്‍ നടത്തിയ കലാ കായിക വിദൃാഭൃാസ പാചക മത്സരങ്ങളിലെ പ്രധാന വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്യും. വിവിധ മേഘലകളിലെ പ്രതിഭകളെ ചടങ്ങില്‍ ആദരിക്കും.
കോല്‍ക്കളി മൈമ് കോമഡി സ്‌കിറ്റ് ദൃശൃാവിശ്കരണം മിമിക്രി എന്നിവക്ക് പുറമെ ജിദ്ദയിലെ പത്തോളം ഗായകരുടെ നേതൃത്വത്തില്‍ വിവിധ ഭാഷകളിലുള്ള ഗാനങ്ങള്‍ ആലപിക്കും.

ജിദ്ദ ഇമ്പാല ഗാര്‍ഡന്‍ റെസ്‌റ്റോറന്റില്‍ വൈകീട്ട് 6:30ന് ആരംഭിക്കുന്ന പരിപടിയില്‍ ബോഡി കോമ്പോസിഷന്‍ അനാലിസിനുള്ള സൗകരൃം ഉണ്ടായിരിക്കും.
നൗഷാദ് ചിറയിന്‍കീഴ,് മുഹമ്മദ് സാദിഖ് വഴിപ്പാറ, റാഫി ഭീമാപ്പള്ളി, ഷാഹുല്‍ ഹമീദ് ചേലക്കര, കബീര്‍ കൊണ്ടോട്ടി, ഷാഹുല്‍ ചേളാരി, റശീദ്, ഷാഫി മലപ്പുറം, മുക്താര്‍ ഷൊര്‍ണ്ണൂര്‍ എന്നിവര്‍ വിവിധ പരിപാടികളുടെ കോഡിനേറ്റര്‍മാരാണ്.

പരിപാടിയില്‍ ജിദ്ദയിലെ സാമൂഹിക സാംസ്‌കാരിക വൃവസായിക മാധൃമ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.