കാന്തപുരത്തിന് ജിദ്ദാ ഐ.സി.എഫ് ആശംസകള്‍ അറിയിച്ചു.


ജിദ്ദ: ഇന്തൃന്‍ ഗ്രാന്‍ഡ് മുഫ്തിയായി തെരഞ്ഞെടുക്കപ്പെട്ട കാന്തപുരം എ.പിഅബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് ജിദ്ദാ ഐ.സി.എഫ് ആശംസകള്‍ അറിയിച്ചു.
ഗ്രാന്‍ഡ് മുഫ്തി എന്ന സമുന്നത സ്ഥാനം വഹിക്കുന്നവര്‍ വടക്കേ ഇന്തൃയിലെ പ്രമുഖരായ പണഡിതരില്‍ വര്‍ഷങ്ങളായി ഉണ്ടായിരുന്നുവെങ്കിലും കേരളീയ പണ്ഡിതരില്‍നിന്നാരും ഈ സ്ഥാനത്തേക്ക് നിയുക്തരായിരുന്നില്ല.
ഇന്തൃന്‍മുസ്‌ലിംങ്ങള്‍ അനുഭവിക്കുന്ന അരാചകാവസ്ഥക്ക് പരിഹാരം കാണാന്‍ നേതൃപാടവവും ജനപിന്തുണയുംഉള്ള പണ്ഡിതരായ നേതാക്കള്‍ ആവശൃമാണെന്ന തിരിച്ചറിവാണ് കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാരെ തല്‍സ്ഥാനത്തേക്ക് നിയമിക്കാന്‍ ഉത്തരേന്തൃന്‍ സുന്നീ പണ്ഡിതരെ പ്രേരിപ്പിച്ചത്.
സമുദായ സേവനരംഗത്ത് കൂടുതല്‍ കരുത്തോടെ പ്രവര്‍ത്തിക്കാനും ഇസ്‌ലാമിക വിശ്വാസാദര്‍ശങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നവരെ ബോധവല്‍ക്കരിക്കാനും ഗ്രാന്‍ഡ് മുഫ്തി എന്ന നിലയില്‍ അദ്ദേഹത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നതായി ജിദ്ദ ഐ.സി.എഫ് നേതാക്കള്‍ അറിയിച്ചു. അബ്ദുല്‍ റഹ്മാന്‍ മളാഹിരി അധൃക്ഷത വഹിച്ചു. അബ്ദുല്‍ റഹീം വണ്ടൂര്‍, ശാഫി മുസ്‌ലിയാര്‍, തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. അബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍ സ്വാഗതവും നൗഫല്‍ വടകര നന്ദിയും പറഞ്ഞു.
.






