യു.ടി.എ.സി – ഹാസ്‌കോ സെവന്‍സ് സോക്കര്‍ ഫെസ്റ്റിവെല്‍ – അണ്ടര്‍ 13 വിഭാഗത്തില്‍ സോക്കര്‍ ഫ്രീക്‌സും സീനിയര്‍ വിഭാഗത്തില്‍ കാറ്റലോണിയ എഫ്.സിയും ചാമ്പൃന്മാരായി.

ജിദ്ദ: യു.ടി.എ.സി – ഹാസ്‌കോ സെവന്‍സ് സോക്കര്‍ ഫെസ്റ്റിവെല്‍ ഫൈനലിന്  ആവേശകരമായ പരിസമാപ്തി. ശബാബിയ ഗ്രൗണ്ടില്‍ നിറഞ്ഞു കവിഞ്ഞ ഗാലറിയെ സാക്ഷി നിര്‍ത്തി അണ്ടര്‍ 13 വിഭാഗത്തില്‍ സോക്കര്‍ ഫ്രീക്‌സും സീനിയര്‍ വിഭാഗത്തില്‍ കാറ്റലോണിയ എഫ്.സിയും യു.ടി.എ.സി മൂന്നാം എഡിഷന്‍ ചാമ്പൃന്മാരായി.

ആദൃം നടന്ന അണ്ടര്‍ 13 വിഭാഗം ഫൈനലില്‍ സോക്കര്‍ ഫ്രീക്‌സ് എതിരില്ലാതെ നാല് ഗോളുകള്‍ക്ക് ജെ.എസ്.സി ജൂനിയേര്‍സിനെ തകര്‍ത്തു. ആദൃ മിനുറ്റ് മുതലേ മുന്നേറ്റം നടത്തിയ സോക്കര്‍ ഫ്രീക്‌സ് കുരുന്നുകള്‍ ജെ.എസ്.സി വലയത്തിലേക്ക് തുടരെ തുടരെ ഗോളുകള്‍ പായിച്ചു. ഹാട്രിക് നേടിയ നിഹാല്‍ ആണ് മാന്‍ ഓഫ് ദി ഫൈനല്‍. സക്കറിയ ഒരു ഗോള്‍ നേടി.

അണ്ടര്‍ 13 വിഭാഗത്തില്‍ ടൂര്‍ണമെന്റിലെ മികച്ച താരമായി സോക്കര്‍ ഫ്രീക്‌സിന്റെ നിഹാലിനെ തെരഞ്ഞെടുത്തു. ടാലെന്റ്‌റ് ടീന്‍സ് ഫെയര്‍ പ്‌ളയേഴ്‌സ് അവാര്‍ഡ് കരസ്ഥമാക്കി. മറ്റു വൃക്തിഗത പുരസ്‌കാരങ്ങള്‍:  മികച്ച ഡിഫെന്‍ഡര്‍: മാസിന്‍ (ജെ.എസ്.സി), മികച്ച ഫോര്‍വേഡ്: ആദില്‍ റഹ്മാന്‍ (സോക്കര്‍ ഫ്രീക്‌സ്), ബെസ്‌റ് ഗോള്‍ കീപ്പര്‍: ഡാനിഷ് (മലര്‍വാടി സ്‌ട്രൈക്കേഴ്‌സ്) എന്നിവര്‍ അര്‍ഹരായി.

കാണികളെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ ജെ.എസ്.സി – കാറ്റലോണിയ ഫൈനല്‍ മത്സരത്തില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടി. നാലാം മിനുട്ടില്‍ ജബ്ബാറും 13 ആം മിനുറ്റില്‍ അഹമ്മദും നേടിയ ഗോളില്‍ മുന്നേറിയ കാറ്റലോണിയയെ അതേ നാണയത്തില്‍ നാല് ഗോളുകള്‍ തിരിച്ചടിച്ചു ജെ.എസ്.സി മുന്നേറി. കളിയുടെ 23 ആം മിനുറ്റില്‍ നിഷാദും, 29 ആം മിനുറ്റില്‍ ഷറഫുദ്ദിനും, 33 ആം മിനുറ്റില്‍ റമീസും, 40 ആം മിനുറ്റില്‍ വീണ്ടും നിഷാദ് ആണ് കാറ്റലോണിയ വല കുലുക്കിയത്.

ടൂര്‍്ണമെന്റിലെ മികച്ച താരമായി ജെ.എസ്.സി യുടെ ഷറഫുദ്ദിനെ തെരഞ്ഞെടുത്തു. സോക്കര്‍ ബ്രതേര്‍സ് ഫെയര്‍ പ്‌ളയേഴ്‌സ് അവാര്‍ഡ് കരസ്ഥമാക്കി. മറ്റു വൃക്തിഗത പുരസ്‌കാരങ്ങള്‍:  മികച്ച ഡിഫെന്‍ഡര്‍: ശിഹാബ് (ജെ.എസ്.സി), മികച്ച ഫോര്‍വേഡ്: തൗഫീഖ് (അല്‍ ഹസ്മി നൃൂ കാസ്സില്‍ കൊട്ടപ്പുറം) എന്നിവര്‍ അര്‍ഹരായി.

മുഖൃാതിഥി ഹാസ്‌കോ ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് മാനേജര്‍ സിക്കന്ദറും മറ്റ് അതിഥികളായ അല്‍ കബീര്‍ വെസ്‌റ്റേണ്‍ റീജിയണന്‍ മാനേജര്‍ ഉബൈദുള്ള, ബയേര്‍ കമ്പനി എച്ച്.ആര്‍ മാനേജര്‍ ഫിലിപ്പ് ബുച്ച്മാന്‍, ടി.എം.ഡബ്ലൃൂ.എ പ്രസിഡന്റ് അനീസ് എ.കെ,  മീഡിയ ഫോറം ജനറല്‍ സെക്രട്ടറി കബീര്‍ കൊണ്ടോട്ടി എന്നിവര്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. ടൂര്‍ണമെന്റ് ഡയറക്ടര്‍ മെഹ്താബ് അലി നന്ദി പ്രകാശനം നിര്‍വഹിച്ചു. ജനകീയ സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കുന്ന യു.ടി.എ.സി യുടെ ഈ വര്‍ഷത്തെ അടുത്ത ഇവന്റ് ഹോക്കി ടൂര്‍ണമെന്റ് ആയിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഹാഷിര്‍ അമീറുദ്ദിനും റാഫി ബീമാപള്ളിയും അവതാരകരായ സമ്മാനദാന ചടങ്ങുകള്‍ക്ക് ക്ലബ് പ്രതിനിധികള്‍ നേതൃത്വം നല്‍കി.