ഖത്തീഫ് ഐഎംസിസി മെമ്പര്‍ഷിപ്പ് കൃാമ്പയിന് തുടക്കം

ഖതീഫ്: ഇന്തൃന്‍ നാഷണല്‍ ലീഗിന്റെ പ്രവാസി വിഭാഗമായ ഇന്തൃന്‍ മൈനോരിറ്റീസ് കള്‍ച്ചറല്‍ സെന്റര്‍, ഐ.എം.സി.സി സൗദി ദേശീയ കമ്മറ്റിയുടെ മെമ്പര്‍ഷിപ്പ് കൃാംപയിനിന്റെ ഖതീഫ് യൂണിറ്റ്തല ഉദ്ഘാടനം നടന്നു. ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 31 വരെയാണ് അംഗത്വ കൃാമ്പയിന്‍ നടക്കുക. അബ്ദുല്‍ റസാഖ് പടനിലത്തിന് ആദൃ മെമ്പര്‍ഷിപ്പ് നല്‍കിക്കൊണ്ട് ഐഎംസിസി കിഴക്കന്‍ പ്രവിശൃാ കമ്മറ്റി പ്രസിഡണ്ട് ഇ. ബഷീര്‍ വാഴക്കാട് ഖത്തീഫില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. റഷീദ് കോട്ടൂര്‍ അധൃക്ഷതവഹിച്ചു. സൗദി നാഷണല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി ഹനീഫ് അറബി മുഖൃ പ്രഭാഷണം നടത്തി. അബ്ദുല്‍ കരീം പയമ്പ്ര, റാഷിദ് കോട്ടപ്പുറം, മുസ്തഫ മുക്കന്‍, ഖലീല്‍ ചട്ടഞ്ചാല്‍, ഫക്രുദ്ധീന്‍ മറ്റത്തൂര്‍, നവാഫ് ഒ.സി, അബ്ദുല്‍ റഹിമാന്‍ കുമ്മിണിപ്പറമ്പ്, അസ്‌കര്‍ വള്ളിക്കുന്ന്, എന്നിവര്‍ സംസാരിച്ചു. റഹീം ആലമ്പാടി സ്വാഗതവും കോയ താനാളൂര്‍ നന്ദിയും പറഞ്ഞു. കമ്മറ്റിയുമായി ബന്ധപ്പെടേണ്ട നമ്പര്‍ 0557601854.