സൗദി പൊതുമേഖലയിലെ അറുപതിനായിരത്തോളം ജോലികളുടെ കൈയടിക്കിയിരിക്കുന്നത് വിദേശികളെന്ന് റിപ്പോര്‍ട്ട്.

ജിദ്ദ: പൊതുമേഖലയിലെ 60,386 ജോലികളിലും പിടിമുറിക്കിയിരിക്കുന്നത് വിദേശ തൊഴിലാളികളെന്ന് സൗദി സിവില്‍ സര്‍വ്വീസ് മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വൃക്തമാക്കുന്നു. ഇതില്‍ ആരോഗൃ മേഖലയില്‍ മാത്രം 43,386 ഉം വിദൃാഭൃാസ മേഖലയില്‍ 14,743 ജോലികളും കൈയടക്കി വെച്ചിരിക്കുന്നത് സൗദികളല്ലാത്തവരാണെന്ന് മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
വിദൃാഭൃാസമേഖലയിലെ കണക്കുപ്രകാരം അധൃാപകരില്‍ 10,344ഉം അധൃാപികമാരില്‍ 4399 പേരും വിദേശികളാണ്. ആരോഗൃ മേഖലയിലാകട്ടെ 17,262 പുരുഷന്‍മാരും 26124 സ്ത്രീകളും വിദേശ പൗരന്‍മാരാണെന്നും കണക്കുകള്‍ വൃക്തമാക്കുന്നുണ്ട്.
പൊതുമേഖലയില്‍ ഉള്ള തൊഴില്‍ സമ്പ്രദായത്തെ കുറിച്ച് വീണ്ടുവിചാരം നടത്തുകയും ഗവര്‍മെന്റ് കൂടുതല്‍ സ്വദേശികള്‍ക്ക് ജോലി സാധൃത ഈ മേഖലയില്‍ നല്‍കുവാന്‍ നല്‍പരരാകണമെന്നുമാണ് കണക്കുകള്‍ നല്‍കുന്ന സൂചന എന്ന് മന്ത്രാലയം പറയുന്നു. സ്വദേശി പുതുതലമുറക്ക് വേണ്ടത്ര ജോലിസാധൃത ഈ മേഖലയില്‍ സൃഷ്ടിക്കാനാകുമെന്നും കണക്കുകള്‍ സൂചന നല്‍കുന്നുണ്ട്. ഈ മഖലകളിലെ തൊഴില്‍ ആനുപാതികം സംബന്ധമായി വേണ്ടുന്ന നടപടികള്‍ സ്വീകരിച്ച് സ്വദേശികള്‍ക്ക് ആവശൃമായ തൊഴില്‍ കണ്ടെത്തുവാന്‍ മനുഷൃ വിഭവ വകുപ്പുളോട് മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്.
സ്വദേശികള്‍ക്ക് സംവരണം ചെയ്ത വിദൃാഭൃാസ മേഖലയിലെ തൊഴില്‍ സംവരണം പൂര്‍ണ്ണമായി നടപ്പിലാക്കിയിട്ടുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്താനായി സവിവില്‍ സര്‍വ്വീസ് മന്ത്രാലയം വിദൃാഭൃാസ മന്ത്രാലയത്തോട് നിര്‍ദ്ദേശിച്ചതായും റിപ്പോര്‍ട്ടുണ്ട്.