ഇഫ്തിയാസ് അഴിയൂരിന് അല്‍കോബാര്‍ കെ.എം.സി.സി യാത്രയയപ്പ് നല്‍കി

അല്‍കോബാര്‍: ഇരുപത്തി മൂന്നു വര്‍ഷത്തെ സൗദിയിലെ ഔദേൃാഗിക ജീവിതത്തിനു വിരാമമിട്ടു ബഹ് റൈനിലേക്ക് യാത്ര തിരിക്കുന്ന അല്‍കോബാര്‍ കെ.എംസി.സി സെന്‍ട്രല്‍ കമ്മിറ്റി മുന്‍ പ്രസിഡണ്ട് ഇഫ്തിയാസ് അഴിയൂരിനു അല്‍കോബാര്‍ കെ.എംസി.സി കേന്ദ്ര കമ്മിറ്റി പ്രവര്‍ത്തക സമിതി യാത്രയയപ്പ് നല്‍കി. കുഞ്ഞുമുഹമ്മദ് കടവനാട് അധൃക്ഷത വഹിച്ചു. സൗദി കെ.എം.സി.സി ദേശീയ സെക്രട്ടേറിയേറ്റംഗം യു.എ റഹീം ഉദ്ഘാടനം ചെയ്തു. ആലിക്കുട്ടി ഒളവട്ടൂര്‍ സുലൈമാന്‍ കൂലേരി, ഡോ അബ്ദുസ്സലാം കണ്ണിയന്‍, നാസര്‍ ചാലിയം, ഒ.പി ഹബീബ് ബാലുശ്ശേരി, മുനീര്‍ നന്തി, സലാം ഹാജി കുറ്റിക്കാട്ടൂര്‍, ഹബീബ് പൊയില്‍തൊടി, ഫൈസല്‍ കൊടുമ, മൊയ്തുണ്ണി പാലപ്പെട്ടി, അബ്ദുല്‍ ഖാദര്‍ പൊന്നാനി, കലാം മീഞ്ചന്ത, ഇബ്രാഹിം ബാദുഷ, നാസര്‍ ദാരിമി കമ്പില്‍, റസല്‍ ചുണ്ടക്കാടന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ജനറല്‍ സെക്രട്ടറി സിറാജ് ആലുവ സ്വാഗതവും ട്രഷറര്‍ നജീബ് ചീക്കിലോട് നന്ദിയും പറഞ്ഞു. മാസ്റ്റര്‍ മുഹമ്മദ് സിനാന്‍ ഖിറാഅത്ത് നടത്തി. ജുനൈദ് കാഞ്ഞങ്ങാട്, റഫീക്ക് ചാച്ച, റസാക്ക് ചോലക്കര, സലാം താനൂര്‍, നൗഷാദ് ചാലിയം, ജാഫര്‍ അരീക്കോട് എന്നിവര്‍ യാത്രയയപ്പ് ചടങ്ങിന് നേതൃത്വം നല്‍കി
ഫോട്ടോ: ഔദേൃാഗികാവശൃര്‍ത്ഥം സൗദി പ്രവാസമവസാനിപ്പിച്ചു ബഹറിനിലേക്ക് തിരിക്കുന ഇഫ്തിയാസ് അഴിയൂരിന് അല്‍കോബാര്‍ കെ.എംസി.സി യുടെ സ്‌നേഹോപഹാരം കൈമാറുന്നു.






