ജിദ്ദ-മലപ്പുറം ജില്ലാ കെ.എം.സി.സി ബഹുഭാഷാ ലൈബ്രറി മലപ്പുറത്ത്

ജിദ്ദ: ജിദ്ദ-മലപ്പുറം ജില്ലാ കെ.എം.സി.സി നാട്ടില്‍ അതൃാധുനിക ലൈബ്രറി സമുച്ചയം ഒരുക്കുന്നു. മലപ്പുറം ജില്ലാ മുസ്‌ലിം ലീഗ് ആസ്ഥാനമായ പി.എം.എസ്.എ പൂക്കോയ തങ്ങള്‍ സ്മാരക മന്ദിരത്തിലാണ് ലൈബ്രറി സമുച്ചയം ഒരുക്കുക.
മലപ്പുറം ജില്ലാ മുസ്‌ലിം ലീഗ് സമ്മേളനത്തോടനുബന്ധിച്ച് ജിദ്ദയിലുള്ള ജില്ല കെ.എം.സിസി.സി സംഘടിപ്പിച്ച ഐകൃ ദാര്‍ഢൃ സമ്മേളനത്തിലാണ് ഇത് സംബന്ധിച്ച പ്രഖൃാപനം നടത്തിയത്.
ആക്ടിംഗ് പ്രസിഡന്റ് ഉനൈസ് വി.പി അധൃക്ഷത വഹിച്ചു. അബൂബക്കര്‍ അരിമ്പ്ര ഉത്ഘാടനം ചെയ്തു. ഹബീബ് കല്ലന്‍ സ്വാഗതവും സാബില്‍ മമ്പാട് നന്ദിയും പറഞ്ഞു.
രായിന്‍ കുട്ടി നീറാട്, വി.പി മുസ്തഫ, മുസ്തഫ വാക്കാലൂര്‍ എന്നിവര്‍ പ്രസംഗിച്ചു.






