ജിദ്ദ തണല്‍ ചാരിറ്റി അതിന്റെ നാലാം വാര്‍ഷികം ആഘോഷിച്ചു

ജിദ്ദ: സാമൂഹൃ സേവന പാതയില്‍ സ്തുതൃര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന ജിദ്ദ തണല്‍ ചാരിറ്റി അതിന്റെ നാലാം വാര്‍ഷികം ആഘോഷിച്ചു. ഷറഫിയ ഇമ്പാല ഗാര്‍ഡണ്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച വാര്‍ഷിക പൊതുയോഗം ശ്രീ. എ പി. കുഞ്ഞാലി ഹാജി ഉത്ഘാടനം ചെയ്തു. സാമൂഹൃ സേവന രംഗത്ത് തണല്‍ ചാരിറ്റി നടത്തിയ ഇടപെടലുകളെ അദ്ദേഹം പ്രശംശിച്ചു. സുതാരൃവും സ്തുതൃര്‍ഹവുമായ പ്രവര്‍ത്തനങ്ങള്‍ എന്നും മറ്റുള്ളവര്‍ക്ക് പ്രജോദനമാവേണ്ടതാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

തണല്‍ ചാരിറ്റി സ്ഥാപകന്‍ ബാവ പേങ്ങാട് അധൃക്ഷത വഹിച്ചു. ഗോപി നെടുങ്ങാടി, മുഹമ്മദ് ബൈജു, മജീദ് നഹ, ജലീല്‍ കണ്ണമംഗലം, ജാഫര്‍ അലി പാലക്കോട്, സുല്‍ഫീക്കര്‍ ഒതായി, കബീര്‍ കൊണ്ടോട്ടി, സാദിക്കലി തുവ്വൂര്‍, മുസ്തഫ പെരുവള്ളൂര്‍, അബ്ബാസ് ചെമ്പന്‍, റഷീദ് വരിക്കോടന്‍, റഷീദ് കൊളത്തറ, സി.എം അഹമ്മദ്, മമ്മദ് പൊന്നാനി, പി എ ചെറീദ്, നസീര്‍ വാവക്കുഞ്ഞു, റഷീദ്, സജിത്ത്, ഷരീഫ് അറക്കല്‍, ഹകീം പാറക്കല്‍, ജമാല്‍, കുഞ്ഞു മുഹമ്മദ് കോടശ്ശേരി, ഹുസ്സൈന്‍ ചുള്ളിയോട്, മുസ്തഫ കോട്ടയില്‍, ഷംസു ഹാജി, മുജീബ് പാക്കട, നൗഷാദ് ചാലിയാര്‍, പി സി ഫ് പ്രതിനിധി റഷീദ് ഒഴൂര്‍, കുട്ടി കാക്ക കരുളായി, മൂസ പൊന്മള തുടങ്ങിയവര്‍ സംസാരിച്ചു.

നാട്ടില്‍ ചാരിറ്റി പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധൃമായ ആബിദ് വഴിക്കടവ് തണല്‍ ചാരിറ്റിക്ക് പിന്തുണ അറിയിച്ചുകൊണ്ട് സംസാരിച്ചു. ഷാനവാസ് തലാപ്പില്‍ ”എന്തുകൊണ്ട് തണല്‍ ചാരിറ്റി” എന്ന വിഷയത്തില്‍ സംസാരിച്ചു.

പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃതൃു വരിച്ച ജവാന്മാര്‍ക്ക് വേണ്ടി മൗനപ്രാര്‍ത്ഥനയോടെയാണ് പരിപാടി തുടങ്ങിയത്. തണല്‍ ചാരിറ്റിയുടെ രക്തദാനത്തിനുള്ള ”ബ്ലഡ് ലൈന്‍” എന്ന സംവിധാനത്തെ ഷാനവാസ് സ്‌നേഹക്കൂട് പരിചയപ്പെടുത്തി. ഹജജ് സേവന രംഗത്തെ ചാരിറ്റിയുടെ സംഭാവനകളെകുറിച്ച് അലി ബാപ്പു സംസാരിച്ചു. സക്കീര്‍ അലി കണ്ണേത്ത്, കരീം മഞ്ചേരി, സമദലി, സഫീര്‍, ശാക്കിര്‍ കണ്ണൂര്‍, ഇബ്രാഹിം കണ്ണൂര്‍, അഷ്‌റഫ് വടക്കേക്കാട്, ഉമ്മര്‍ മങ്കട, ഫിറോസ് കാപ്പില്‍, മുഹമ്മദ് അലി ചമ്രവട്ടം, ഗഫൂര്‍ ചുങ്കത്തറ, സൈഫുദ്ധീന്‍ മാസ്റ്റര്‍, സാലി, സഹദ് സലിം, മുസ്തഫ, ലത്തീഫ് മമ്പുറം, മജീദ് കിളിയേങ്ങല്‍, ഫൈസല്‍ കൊളപ്പുറം, സുഹൈല്‍, റാഫി എ ആര്‍ നഗര്‍,  ഷാഫി മണ്ണാര്‍ക്കാട്, ശകീബ്, ഷൗക്കത്ത് പരപ്പനങ്ങാടി, അബൂബക്കര്‍ വെള്ളില, അക്ബര്‍ അലി, ഹൈദരലി, കുഞ്ഞുട്ടി ആലന്ത, റസാക്ക് പട്ടിക്കാട്, അസ്‌കര്‍ കാളികാവ് തുടങ്ങിയവര്‍ പരിപാടികക്ക് നേതൃത്വം നല്‍കി.

ലുലു സൈനി സ്വാഗതവും മുസ്തഫ തൃത്താല നന്ദിയും പറഞ്ഞു.