മലയാളിയെ ജിദ്ദയില്‍ കാണാായതായി പരാതി

ജിദ്ദ: മലപ്പുറം ചെമ്മാട് സ്വദേശി മഞ്ഞമ്മാട്ടില്‍ സിദ്ധീഖിനെ(45) കുറിച്ച് കഴിഞ്ഞ ഒരാഴ്ചയായി വരവരമില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു.

15 വര്‍ഷത്തോളമായി കംഫര്‍ട്ട് ട്രാവല്‍സിന് കീഴില്‍ ജിദ്ദയിലും ദമ്മാമിലും ഡ്രൈവര്‍ ജോലി ചെയ്തിരുന്നു. ട്രാവല്‍സിന്റെ പ്രവര്‍ത്തനം നിര്‍ത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി ജിദ്ദയില്‍ സുഹൃത്തുക്കള്‍കൊപ്പം സെയില്‍സ്മാനായി വാഹനത്തില്‍ സാധനങ്ങള്‍ വില്‍പന നടത്തുന്ന ജോലിയിലായിരുന്നു. എല്ലാ ദിവസവും നാട്ടില്‍ കുട്ടികളുമായി ബന്ധപ്പെട്ടുകൊണ്ടിരുന്ന സിദ്ധീഖിനെ കുറിച്ച് ഈ മാസം(2019 ഫെബ്രുവരി) 18ന് ശേഷം യാതൊരു വിവരവും ഇല്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഭാരൃയും 16, 13, 7, 3 എന്നിങ്ങനെ പ്രായമുള്ള മൂന്ന് മക്കളുമാണ് സുദ്ധീഖിനെ കുറിച്ചുള്ള വിവരമറിയാന്‍ നാട്ടില്‍ കാത്തിരിക്കുന്നത്. ഇദ്ദേഹത്തെ കുറിച്ചുള്ള വിവരം അറിയുന്നവര്‍ ജിദ്ദയിലുള്ള ഭാരൃാ സഹോദരന്‍ ലത്തീഫിനെ 0546450302 എന്ന മൊബൈല്‍ നമ്പറില്‍ വിവരം അറിയിക്കണം.