ജിദ്ദ കണ്ണൂര്‍ സൗഹൃദവേദി യാത്രയയപ്പ് സംഘടിപ്പിച്ചു.

ജിദ്ദ: ദീര്‍ഘകാലത്തെ പ്രവാസ ജീവിതത്തില്‍ നിന്നും വിടപറയുന്ന ജിദ്ദയിലെ അറിയപ്പെടുന്ന സംഗീത കലാകരന്‍ മുസ്തഫ തളിപ്പറമ്പിനു ജിദ്ദയില്‍ ജോലിചെവ്വുന്ന കണ്ണൂര്‍ ജില്ലക്കാരുടെ കൂട്ടായ്മയായ ജിദ്ദ കണ്ണൂര്‍ സൗഹൃദ വേദി യാത്രയയപ്പ് നല്‍കി.

സൗഹൃദവേദി പ്രസിഡന്റ് രാധാകൃഷണന്‍ കാവുംബായി അധൃക്ഷത വഹിച്ചു. ഫിറോസ് മുഴുപ്പിലങ്ങാട്, അനില്‍ കുമാര്‍ ചക്കരക്കല്‍, ജാഫറലി പാലക്കോട്, സുരേഷ് പാപ്പിനിശേരി, ഹരിദാസ് കീച്ചേരി തുടങ്ങിയവര്‍ സംസരിച്ചു.

സൗഹൃദവേദി നല്‍കിയ യാത്രയപ്പിനു മുസ്തഫ തളിപ്പറബ് നന്ദി അറിയിച്ച് സംസാരിച്ചു. സൗഹൃദ വേദി കലാകാരന്മാര്‍ ഒരുക്കിയ സംഗീതനിശയും അരങ്ങേറി.