പത്തനംതിട്ട ജില്ലാ സംഗമം പത്താം വാര്‍ഷികം ജിദ്ദ മലയാളികള്‍ക്ക് വേറിട്ട കാഴ്ചയായി.

ജിദ്ദ: കലാപരിപാടികളുടെ മേന്‍മകൊണ്ടും മലയാളി സമൂഹത്തിന്റെ സാന്നിധൃം കൊണ്ടും ജിദ്ദയിലെ പത്തനംതിട്ട ജില്ലാ സംഗമം (പിജെഎസ്സ്), പത്താം വാര്‍ഷികം വേറിട്ട കാഴ്ചയായി.
വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ചു നടന്ന പൊതുയോഗത്തില്‍ പ്രസിഡന്റ് വിലാസ് അടൂര്‍ അധൃക്ഷത വഹിച്ചു. പ്രധമ പ്രസിഡന്റും ഇപ്പോള്‍ നാട്ടില്‍ പി.ജെ.എസ്സ് യൂണിറ്റ് പ്രസിഡന്റും, പി.ജെ.എസ്സ് സൊസൈറ്റി ചെയര്‍മാനുമായ ശ്രീ. അഹമ്മദ് മെഹബൂബ് ആഘോഷ പരിപാടികള്‍ ഉല്‍ഘാടനം ചെയ്തു. പത്തനംതിട്ട ജില്ലാ സംഗമം ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്തൃന്‍ സ്‌കൂള്‍ മലയാളം വിഭാഗത്തിന് നല്‍കുന്ന അഞ്ഞൂറ്റി ഒന്ന് മലയാള പുസ്തകങ്ങളുടെ ആദൃ സെറ്റ്, സ്‌കൂള്‍ മലയാളം അധൃാപകന്‍ ശ്രീ. മന്‍സൂര്‍ സി.റ്റിക്ക് കൈമാറി.
പത്താം വാര്‍ഷികത്തിന്റെ മുഖൃ ചടങ്ങായ സ്മരണിക പ്രകാശനം മാധൃമ പ്രവര്‍ത്തകന്‍ ശ്രീ. മുസാഫിര്‍ നിര്‍വഹിച്ചു. കലാസാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന വൃക്തികള്‍ക്ക് വര്‍ഷംതോറും നല്‍കിവരുന്ന ഉല്ലാസ് കുറുപ്പ് മെമ്മോറിയല്‍ അവാര്‍ഡ് പ്രശസ്ത നര്‍ത്തകിയും ഡാന്‍സ് ടീച്ചറുമായ ശ്രീമതി. പ്രസീത മനോജിനു മുഖൃാതിഥി നല്‍കുകയുണ്ടായി. പന്ത്രണ്ടാം ക്ലാസ്സില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ മെംബര്‍മാരുടെ കുട്ടികളില്‍ വിത്സണ്‍ വലിയകാല അനിതാ ദമ്പതികളുടെ മകള്‍ മേഖാ മറിയം, വില്‍സനുള്ള എഡൃൂക്കേഷണല്‍ അവാര്‍ഡും ചടങ്ങില്‍ വിതരണം ചെയ്തു.
പിജെഎസ്സ് സ്ഥാപക അംഗങ്ങളെയും വിവിധ കലാ പരിപാടികള്‍ ചിട്ടപ്പെടുത്തിയ അനില്‍ അടൂര്‍, ആര്‍ട്ടിസ്റ്റ് അജയകുമാര്‍, ബേബി കുരൃച്ചന്‍, നജീബ് വെഞ്ഞാറംമൂട്, പുഷ്പാ സുരേഷ്, സുധാ രാജു, ബിന്ദു സണ്ണി, പ്രസീദ മനോജ്, പ്രീത അജയകുമാര്‍, തുടങ്ങിയവരേയും ആദരിച്ചു.
വര്‍ണശബളമായ വിവിധ കലാപരിപാടികള്‍ അരങ്ങേറുകയുണ്ടായി. ശുഹൈബ് പന്തളം, അയൂബ് പന്തളം, വര്‍ഗീസ് ഡാനിയല്‍, നൗഷാദ് അടൂര്‍, എബി ചെറിയാന്‍ മാത്തൂര്‍, റോയ് ടി. ജോഷ്വാ, സന്തോഷ് ജി. നായര്‍, തക്ബീര്‍ പന്തളം, അലി തേക്കുതോട്, ജയന്‍ നായര്‍, അനില്‍ കുമാര്‍ പത്തനംതിട്ട, സാബു മോന്‍, മാതൃു തോമസ്, മനോജ് മാതൃു അടൂര്‍, സഞ്ജയന്‍ നായര്‍, മനു പ്രസാദ്, സിയാദ് പടുതോട്, അനില്‍ ജോണ്‍, ജോസഫ് നെടിയവിള, സജി ജോര്‍ജ് കുറഞ്ഞാട്ട്, ഷറഫുദീന്‍ മൗലവി, സന്തോഷ് കെ. ജോണ്‍, ജോര്‍ജജ് വര്‍ഗീസ്, ആര്‍ടിസ്റ്റ് അജയകുമാര്‍, ജോസഫ് വടശേരിക്കര, രാജേഷ് നായര്‍, നവാസ് ചിറ്റാര്‍, സന്തോഷ് പൊടിയന്‍, അനിയന്‍ ജോര്‍ജജ്, ആഷാ സാബു, സുശീല ജോസഫ്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.






