യാത്രയയപ്പു നല്കി

ജിദ്ദ: 40 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന എം.എസ്.എസ് ജിദ്ദാ ചാപ്റ്റര്‍ സ്ഥാപക അംഗവും ഭാരവാഹിയുമായ ജിദ്ദയിലെ സാമൂഹൃ സാംസ്‌കാരിക വേദികളിലെ നിറ സാന്നിധൃവുമായ എം.എ അന്‍വര്‍ കോഴിക്കോടിന് എം.എസ്.എസ് ജിദ്ദാ ചാപ്ടറിന്റെ ആഭിമുഖൃത്തില്‍ യാത്രയയപ്പ് നല്‍കി.
ഷറഫിയയില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട് അബ്ദുല്‍ മജീദ് നഹ അധൃക്ഷത വഹിച്ചു. മന്‍സൂര്‍ ഫറോഖ്, ഷാജി അരിമ്പ്രത്തൊടി, അശ്രഫ് ആക്കോട്, ഷംസുദ്ദീന്‍ നല്ലളം, സാലിഹ് കാവോട്, ഷിഫാസ് കരകാട്ടില്‍, ജമാല്‍ നാസര്‍, നാസര്‍ ഫറോഖ്, ഹാഷിം കോഴിക്കോട്, സമീര്‍ മലപ്പുറം എന്നിവര്‍ പ്രസംഗകള്‍ ാര്‍പ്പിച്ച് സംസാരിച്ചു. യാത്രയയപ്പിനു നന്ദി പ്രകടിപ്പിച്ചു അന്‍വര്‍ പ്രസംഗിച്ചു.
ജനറല്‍ സിക്രട്ടറി സാക്കിര്‍ ഹുസൈന്‍ സ്വാഗതവും ട്രഷറര്‍ നന്ദിയും പറഞ്ഞു.






