വാഗമണിൽ റോപ് വേ പൊട്ടി വീണ് അപകടം
നാലോ അഞ്ചോ പേര്‍ക്ക് മാത്രം കയറാവുന്ന റോപ് വേയിൽ പതിനഞ്ചിലധികം ആളുകളുടെ സംഘം ഒരേ സമയം കയറുകയായിരുന്നു.
ഈരാറ്റുപേട്ട: വാഗമണിൽ വിനോദസഞ്ചാരികള്‍ക്കായുള്ള റോപ് വേ പൊട്ടി വീണ് പതിനഞ്ചിലധികം പേര്‍ക്ക് പരിക്ക്. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്. പരിധിയിലധികം ആളുകള്‍ കയറിയതാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നാലോ അഞ്ചോ പേര്‍ക്ക് മാത്രം കയറാവുന്ന റോപ് വേയിൽ പതിനഞ്ചിലധികം ആളുകളുടെ സംഘം ഒരേ സമയം കയറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ വകവെച്ചില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.






