ഹജജ് സുരക്ഷ: ക്രമീകരണങ്ങള്‍ വിലയിരുത്തി.

ജിദ്ദ: അടുത്ത ഹജജ് കര്‍മ്മത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കാരൃങ്ങക്കുള്ള ഒരുക്കം തുടങ്ങി. ഇതിന്റെ മുന്നോടിയായി വിശുദ്ധ ഹജജ് കര്‍മ്മത്തിനെത്തുന്ന തീര്‍ത്ഥാടകരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് അധികൃതര്‍ ചര്‍ച്ചചെയ്തു. സൗദി റെഡ് ക്രസന്റിന് കീഴിലുള്ള ഹജജ് ഉംറ തീര്‍ത്ഥാടക സുരക്ഷാ നിരീക്ഷ വിഭാഗമായിരുന്നു സരക്ഷയുമായി ബന്ധപ്പെട്ട വിലയിരുത്തല്‍ നടത്തിയത്. പ്രസിഡന്റ് ഡോ. മുഹമ്മദ് ബിന്‍ അബ്ദുള്ള അല്‍ ഖാസിമിന്റെ അധൃക്ഷതയിലായിരുന്നു യോഗം നടന്നത്. യോഗത്തില്‍ ഹജജ് സുരക്ഷയുമായി ബന്ധപ്പെട്ട നിരവധി പദ്ധതികള്‍ റെഡ് ക്രസന്റ് വിഭാഗം അവതരിപ്പിച്ചു. മക്ക, മദീന എന്നിവിടങ്ങളില്‍ നടപ്പിലാക്കുന്ന റെഡ്ക്രസന്റ് വിഭാഗത്തിന്റെ വിവിധ പ്‌ളാനുകളെ കുറിച്ച് വിശദമായ ചര്‍ച്ചയാണ് നടന്നത്. മക്കയിലും മദീനയിലും ഹജജു കര്‍മ്മങ്ങള്‍ നടക്കുന്ന പ്രാധാന സ്ഥലങ്ങളിലും അധികൃതര്‍ നേരിട്ട് സന്ദര്‍ശനം നടത്തി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷപദ്ധതികള്‍ നടപ്പിലാക്കിയിട്ടുള്ളത്. കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ട സ്ഥലങ്ങള്‍ മാനദണ്മനുസരിച്ച് പ്രതേൃകം വേര്‍തിരിച്ചിട്ടുണ്ട്. മുന്‍കാലങ്ങളെ അപേക്ഷിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ദ്ദിപ്പിക്കേണ്ട കെട്ടിടങ്ങളടക്കമുള്ള സ്ഥലങ്ങളും പ്രതേൃകം രേഖപ്പെടുത്തിയിട്ടുണ്ട്.