ജിദ്ദ കെ.എം.സി.സി. വിചാര സദസ്സ്
ജിദ്ദ: വടക്കേ മലബാറില്‍ നാദാപുരം മുതല്‍ തൃക്കരിപ്പൂര്‍ വരെ ഒരു പ്രതേൃക സമുദായത്തെ ലക്ഷൃം വെച്ച് കഴിഞ്ഞ കാലങ്ങളില്‍ നടന്ന കൊലപാതകങ്ങളുടെയും കലാപങ്ങളുടെയും പിറകില്‍ കമ്മൃുണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയാണ് പ്രതിസ്ഥാനത്ത് എന്നത് കേരളം ഒന്നിച്ചു നിന്ന് മാറ്റി നിര്‍ത്തിയ സംഘ് പരിവാര്‍ കക്ഷികളെക്കാളും സി.പി.എമ്മിന്റെ വര്‍ഗീയ സമീപനമാണ് പുറത്തു കൊണ്ടുവരുന്നതെന്ന് സംസ്ഥാന മുസ്‌ലിം ലീഗ് ഉപാദ്ധൃക്ഷനും മുന്‍ എം.എല്‍
.എയുമായ സി.മോയിന്‍കുട്ടി അഭിപ്രായപ്പെട്ടു.
എതിരാളികളെ ഉന്മൂലനം ചെയ്യുക എന്ന പ്രാകൃത നയം പാര്‍ട്ടി കോടതി വിധിച്ച് അണികളെകൊണ്ട് നടപ്പാക്കിയതിന്റെ ഇരയായിരുന്നു അരിയില്‍ ശുകൂര്‍ എന്ന യുവ എം.എസ്.എഫ് പ്രവര്‍ത്തകന്‍. മത വിശ്വാസികളുടെ ആചാര വിശ്വാസ കാരൃങ്ങളില്‍ ഇടപെട്ടു വിശ്വാസികളെ ഇരു വിഭാഗങ്ങളാക്കി പക്ഷം ചേര്‍ന്ന് ബ്രിട്ടീഷുകാരന്റെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന നയമാണ് കേരളത്തില്‍ കമ്മൃൂണിസ്റ്റ് പാര്‍ട്ടി സ്വീകരിക്കുന്ന നിലപാട്. കേരളത്തിലെ മത വിശ്വാസികളുടെ ഇടയില്‍ നടന്നിട്ടുള്ള എല്ലാ പ്രശ്‌നങ്ങളിലും ഒരു ഭാഗത്ത് സി.പി.എം പ്രതൃക്ഷമായോ പരോക്ഷമായോ കക്ഷിയായിരിന്നു എന്നത് വൃക്തമാണ്. സംഘ് ശക്തികള്‍ക്ക് കേരളത്തില്‍ പരവതാനി വിരിച്ചു സഹായിക്കുന്ന സി.പി.എം. ഒരേ സമയം തങ്ങളാണ് വര്‍ഗീയതക്കെതിരില്‍ പ്രതികരിക്കുന്നതെന്ന് അവകാശപെടുന്നത് വിരോധാഭാസമാണ്. ജിദ്ദ കെ.എം.സി.സി. ഒരുക്കിയ ‘വിചാര സദസ്സില്‍’ കൊലക്കത്തിക്ക് മുന്നില്‍ ജീവന് യാചിച്ച ഷുക്കൂറും മലയാളിയുടെ രാഷ്ട്രീയ ബോധവും എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പഠനം , പ്രണയം , വിപ്‌ളവം’ എന്ന മുദ്രാവാകൃമുയര്‍ത്തി കൃാമ്പസുകളില്‍ വിദൃാര്‍ത്ഥികളെ ആകര്‍ഷിച്ചു സമൂഹത്തിന്റെ നല്ല നില്പിന്ന് അവശൃഘടകമായ കുടുംബമെന്ന കെട്ടുറപ്പിനെ ഇല്ലാതാക്കി ലിബറല്‍ സമൂഹത്തെ സൃഷ്ടിക്കാനുള്ള മാര്‍ക്‌സിസ്റ്റ് വിദൃാര്‍ഥി പ്രസ്ഥാനത്തിന്റെയും പ്രണയം നടിച്ച് വിദൃാര്‍ഥിനികളുടെ ഭാവി നശിപ്പികുന്ന സംഘ് ശക്തികളുടെയും ശ്രമങ്ങള്‍ കരുതിയിരിക്കണമെന്നും അതിനെ ചെറുത്തു തോല്പിക്കാന്‍ ഐകൃപ്പെടണമെന്നും സദസ്സില്‍ സംസാരിച്ച പ്രമുഖ ട്രൈനറും ഫാറൂക് കോളേജ് അസിസ്റ്റന്റ് പ്രഫസറുമായ ജൗഹര്‍ മുനവര്‍ അഭിപ്രായപ്പെട്ടു.
ജിദ്ദ കെ.എം.സി.സി. ട്രഷറര്‍ അന്‍വര്‍ ചേരങ്കൈ, നാഷണല്‍ കമ്മിറ്റി സെക്രട്ടെറിയേറ്റ് അംഗങ്ങളായ സി.കെ. അബ്ദുല്‍ റഹ്മാന്‍, മജീദ് പുകയൂര്‍, ദമാം കെ.എം.സി.സി. നേതാവ് അബ്ദുല്‍ അസീസ് വയനാട്, മുനീര്‍ സാഹിബ്, കോഴിക്കോട് ജില്ലാ കെ.എം.സി.സി പ്രസിഡണ്ട് അബ്ദുല്‍ ലത്തീഫ് കളരാന്തിരി, ജിദ്ദ മലപ്പുറം ജില്ലാ പ്രസിഡണ്ട് ഗഫൂര്‍ പട്ടിക്കാട്, ജിദ്ദ കാസര്‍ഗോഡ് ജില്ലാ കെ.എം.സി.സി പ്രസിഡണ്ട് ഹസന്‍ ബത്തേരി, പാലക്കാട് ജില്ലാ കെ.എം.സി.സി. പ്രസിഡണ്ട് അബ്ബാസ് നാടൃമംഗലം, അബ്ദുല്‍ മജീദ് പൊന്നാനി തുട8ിയവരും സംസാരിച്ചു. ജാഫര്‍ കൂടരഞ്ഞി, റഫീഖ് തോട്ടുമുക്കം എന്നിവര്‍ മോയിന്‍കുട്ടിക്കുട്ടിക്കും ശരീഫ് പുലേരി പ്രൊഫസര്‍ ജൗഹര്‍ മുനവ്വറിനും ഷാള്‍ അണിയിച്ചു.
സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ സി.കെ റസാഖ് മാസ്റ്റര്‍, അബ്ദുല്‍ റഹിമാന്‍ വെള്ളിമാട്കുന്ന്, ഇസ്ഹാഖ് പൂണ്ടോളി, നാസര്‍ മച്ചിങ്ങല്‍, എ.കെ.ബാവ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
പ്രസിഡണ്ട് അഹമ്മദ് പാളയാട്ട് അധൃക്ഷത വഹിച്ചു. സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര സ്വാഗതവും ലത്തീഫ് മുസ്‌ലിയാരങ്ങാടി നന്ദിയും പറഞ്ഞു. ഇ.വി. നാസര്‍ ഖിറാഅത്ത് നടത്തി.
ഫോട്ടോ: കൊലകത്തിക്കു മുമ്പില്‍ ജീവനു യാചിച്ച ശുകൂറും മലയാളിയുടെ രാഷ്ട്രീയ ബോധവും എന്ന വിഷയത്തിലുള്ള ജിദ്ദ കെ.എം.സി.സി വിചാര സദസ്സ് മുന്‍ എം.എല്‍.എ സി.മോയിന്‍ കുട്ടി ഉല്‍ഘാടനം ചെയ്യുന്നു.






