ലീഗുമായി തര്‍ക്കമില്ലെന്ന് വി.വി പ്രകാശ്
ജിദ്ദ: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ സീറ്റു വിഭജന കാരൃത്തില്‍ മുസ്‌ലിം ലീഗുമായി തര്‍ക്കമില്ലെന്നും താഴെ തട്ടില്‍ പ്രവര്‍ത്തകരുടെ വികാരം കൂടി കണക്കിലെടുത്ത് മൂന്ന് പേരുടെ പട്ടിക ഹൈക്കമാന്റിന് നല്‍കിയായിരിക്കും സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുക എന്നും മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ് ജിദ്ദയില്‍ പറഞ്ഞു. ജിദ്ദ ഒ.െഎ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പരിപാടിയില്‍ സംബന്ധിക്കാന്‍ ജിദ്ദയിലെത്തിയ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ മാധൃമ പ്രവര്‍ത്തകരുടെ ചോദൃങ്ങളോട് പ്രതികരിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പിന് മുന്നോടിയായി സാധാരണ നടക്കുംപോലെ കോണ്‍ഗ്രസും ലീഗും തമ്മില്‍ ഉഭയകക്ഷി യോഗങ്ങളാണ് നടന്നിട്ടുള്ളത്. മുസ്‌ലിം ലീഗിന് അവരുടെ ആവശൃം ഉന്നയിക്കാന്‍ അര്‍ഹതയുണ്ട്. മറ്റ് ഘടക കക്ഷികള്‍ക്കും അതിനര്‍ഹകയുണ്ട്. വര്‍ഗീയ ശക്തികളെ പരാചയപ്പെടുത്തുക എന്നതാണ് ലക്ഷൃം. ഇക്കാരൃത്തില്‍ എല്ലാ ഘടക കക്ഷിക്കളും ഒരേ ലക്ഷൃമാണ്. ലക്ഷൃം പൂര്‍ത്തീകരിക്കാന്‍ ഘടക കക്ഷികള്‍ കോഗ്രസ്സുമായി സഹകരിക്കും. മുസ്‌ലിം ലീഗിന്റെ ഭാഗത്തുനിന്നും നല്ല സമീപനമാണ് ഉണ്ടായിട്ടുള്ളത്.
തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ് സംഘടന എല്ലാ അര്‍ഥത്തിലും ഒരുങ്ങിക്കഴിഞ്ഞതായും വിവി പ്രകാശ് പറഞ്ഞു. പൊന്നാനിയില്‍ മികച്ച ഭൂരിപക്ഷത്തോടെ യു.ഡി.എഫ് സ്ഥാനാര്‍ഥി ജയിക്കും. കഴിഞ്ഞകാലങ്ങളിലുണ്ടായ ചെറിയ പ്രശ്‌നങ്ങളെല്ലാം ചര്‍ച്ചചെയ്ത് അവസാനിപ്പിച്ചിട്ടുണ്ടെന്നും വി.വി പ്രകാശ് പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ വി.വി പ്രകാശിനൊപ്പം ഒ.ഐ.സി.സി മലപ്പുറം ജില്ലാ പ്രസിഡന്റ് ഹക്കീം പാറക്കല്‍, ഒ.ഐ.സി.സി മിഡില്‍ ഈസ്റ്റ് കണ്‍വീനര്‍ മന്‍സൂര്‍ പള്ളൂര്‍, കെ.പി.സി.സി അംഗം ജറീദ് വേങ്ങര, വല്ലാഞ്ചിറ ഷൗക്കത്തലി, സീനിയര്‍ നേതാക്കളായ അബ്ദുല്‍ മജീദ് നഹ,ചെമ്പന്‍ അബ്ബാസ്, എ.പി കുഞ്ഞാലിഹാജി തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പെങ്കടുത്തു





