ഷേഖ് ഡോ. ഇയാദ് ബിന്‍ അഹമ്മദ് ശുക്‌രിയെ മദീന കിംഗ് ഫഹദ് ആശുപത്രിയിലെ ഹാര്‍ട്ട് സെന്ററില്‍ പ്രവേശിപ്പിച്ചു.

മദീന: മദീനയിലെ മസ്ജിദുന്നബവിയില്‍ (പ്രവാചകന്റെ പള്ളിയിലെ) ബാങ്ക്‌വിളിക്കുന്ന മുഅദ്ദിനും മദീന ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി അക്കാദമിക് സമിതി അംഗവുമായ ഷേഖ് ഡോ. ഇയാദ് ബിന്‍ അഹമ്മദ് ശുക്‌രിയെ ഹൃദയ ധമനികളില്‍ രകതം കട്ടപിടിക്കുന്ന അസുഖത്തെ തുടര്‍ന്ന്(സ്‌ട്രോക്ക്) മദീന കിംഗ് ഫഹദ് ആശുപത്രിയിലെ ഹാര്‍ട്ട് സെന്ററില്‍ പ്രവേശിപ്പിച്ചു.
ഡോക്ടര്‍ ഇയാദ് ആരോഗൃ നില തരണം ചെയ്തതായും രോഗത്തില്‍ നിന്നും അദ്ദേഹം സുഖപ്പെട്ടുവരുന്നതായും, സദാസമയവും അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ വിദഗ്ധരായ ഡോക്ടര്‍മാര്‍ നിരീക്ഷിക്കുന്നതായും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.