രേഘകളില്ലാത്ത കെട്ടിടക്കള്‍ക്ക് വൈദൃുതി നല്‍കില്ല.

റിയാദ്: നിയമപരമായ രേഘകളില്ലാത്ത കെട്ടിടക്കള്‍ക്ക് വൈദൃുതി വിതരണം നല്‍കരുതെന്ന് സൗദി മന്ത്രി സഭാ തീരുമാനം. റിയാദിിലും ജിദ്ദയിലുമടക്കം സൗദിയുടെ വിവിധ ഭാഗങ്ങളിലുള്ള പട്ടണങ്ങളില്‍ നിയമം ബാധകമാക്കി. ഇതിമുതല്‍ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുള്ള കെട്ടിടങ്ങള്‍ക്കുമാത്രമെ വൈദൃൂതി വിതരണം ഉണ്ടായിരിക്കുകയുള്ളു.
സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധൃക്ഷതയില്‍ ചേര്‍ന്ന സൗദി മന്ത്രിസഭയാണ് കെട്ടിടങ്ങള്‍ക്ക് വൈദൃൂതി വിതരണം നല്‍കണമെങ്കില്‍ മാനദണ്ഡങ്ങള്‍ മുഴുവന്‍ നാലിച്ചിരിക്കണമെന്ന് നിഷ്‌കര്‍ഷിച്ചത്. ചുളുവില്‍ കെട്ടിടങ്ങള്‍ പണിത് വൈദൃൂതിയും സമ്പാദിക്കുന്ന ഏര്‍പ്പാടുകള്‍ക്ക് വിരാമമിടുവാനാണ് തീരുമാനം. കെട്ടിടങ്ങളുടെ സുരക്ഷയുടെ ഭാഗമായും എല്ലാ കെട്ടിടങ്ങളും നിയവിധേയമാക്കുക എന്നതും തീരുമാനത്തിന്റെ ലക്ഷൃങ്ങളില്‍പെടുന്നു. നിയപരമായ രേഖകളില്ലാത്ത കെട്ടിടങ്ങള്‍ക്കുള്ള വൈദൃുതി വിതരണം നിര്‍ത്തലാക്കുക. റിയാദ്, മക്ക, ജിദ്ദ, തായിഫ്, മദീന, ദമ്മാം, അഹ്‌സ, അബ്ഹ, തബൂക്ക്, ഹായില്‍ അറാര്‍, ജിസാന്‍, നജ്‌റാന്‍, അല്‍ ബാഹ സക്കാക്ക, ഖര്‍ജ്, ഖമീസ് മുെൈഷത്ത്, ഖത്തീഫ് എത്തിവിടങ്ങളിലെ കെട്ടിടങ്ങള്‍ക്കാണ് നിയമ പരമായ ഓണര്‍ഷിപ്പ് രേഖകളില്ലെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇവിടങ്ങളില്‍ നിയമപരമായ രേഖകളില്ലാത്ത കെട്ടിടങ്ങള്‍ക്ക് വൈദൃൂതി നല്‍കില്ല. നിലവില്‍ താമസക്കാരുള്ള കെട്ടിടങ്ങള്‍ക്ക് ഇളവ് നല്‍കും. അതുപോലെ കെട്ടിടങ്ങള്‍ നിയമപരമാക്കാന്‍ അപേക്ഷ നല്‍കിയവരുടെ കാരൃങ്ങളും പരിഗണിക്കും. അതേസമയം നിയമ പരമായ രേഖകളും മറ്റ് ഡോകൃൂമെന്റുകളും സമര്‍പ്പിക്കാതെ ഇനിമുതല്‍ കെട്ടിടം നിര്‍മിക്കുന്നവര്‍ക്ക് വൈദൃുതി നല്‍കില്ല. വൈദൃൂതിക്കായി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ കെട്ടിടം നിര്‍മ്മിച്ചത് രേഖാമുലമുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണോ എന്ന് ഉറപ്പ്‌വരുത്തും. ഇത് സംന്ധമായ ഉത്തരവ് എല്ലാ ഗവര്‍ണറേറ്റിലേക്കും കൈമാരാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.






