ജിദ്ദ ആലുവ കൂട്ടായ്മ വാര്‍ഷികം കൊണ്ടാടി
പ്രളയത്തെ ആസ്മദമാക്കിയുള്ള ””ഒഴുക്ക്”” എന്ന നാടകാവിഷ്‌കരണം ശ്രദ്‌ധേയമായി
ജിദ്ദ: കേരളം കണ്ട മഹാപ്രളയത്തെ ”ഒഴുക്ക്” എന്ന നാടകാവിഷ്‌കരണത്തിലൂടെ വേദിയിലെത്തിച്ച് ജിദ്ദയിലെ കലാസ്വാദകര്‍ക്ക് അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച് ജിദ്ദ ആവുവ കൂട്ടായ്മ (ജാക്) ഒന്‍പതാം വാര്‍ഷികം ആഘോഷിച്ചു. ഗാനസന്തൃ, നൃത്തനൃതൃങ്ങള്‍ തുടങ്ങിയ പരിപാടികളും പരിപാടിക്ക് നിറംചാര്‍ത്തി. മുസാഫിര്‍ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ. സിയാവുദ്ദീന്‍ അധൃക്ഷത വഹിച്ചു. സൈനുദ്ദീന്‍ എടയപ്പുറം വാര്‍ഷിക റിപ്പോര്‍ട്ടും ഉസ്മാന്‍ തായിക്കാട്ടുകര സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് സുബൈര്‍ മുട്ടം, സഹോദര സംഘടനകളുടെ പ്രതിനിധികളായ താഹ മരയ്ക്കാര്‍ (മുസ്‌രിസ്), സുബൈര്‍ കുമ്മനോട് (പി.പി.എ), റഷീദ് (സേവ) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. രക്ഷാധികാരി പി.എം. മായിന്‍കുട്ടി സ്വാഗതവും ജോയിന്റ് സെക്രട്ടറി ഫൈസല്‍ തൊട്ടുമുഖം നന്ദിയും പറഞ്ഞു.
പ്രോഗ്രാം കണ്‍വീനര്‍ മുഹമ്മദ് ഷാ ആലുവയുടെയും ധനൃ പ്രശാന്തിന്റെയും നേതൃത്വത്തില്‍ നടന്ന ഗാനസന്തൃയില്‍ കലാം എടയാര്‍, ഷാസിയ സുബൈര്‍, ഫാത്തിമ ഖാദര്‍, സിമി ഖാദര്‍, അമാന്‍ ഫൈസല്‍, ഹസ്‌വ അസ്‌ലം, മിഥുന്‍, ഷഫീഖ്, ജസ്ബീര്‍, നിഷാദ്, സഗീര്‍ എടയാര്‍ എന്നിവര്‍ ഗാനങ്ങളാലപിച്ചു. യാസീന്‍ ഹാഷിം, ഹല്‍ഫിന്‍ നവാസ്, അഹ്‌ന അബിന്‍, ഫാത്തിമ ബഷീര്‍ എന്നിവര്‍ നൃത്തച്ചുവടുകളുമായി വേദിയിലെത്തി കാണികളുടെ മനം കവര്‍ന്നു.
മുഹമ്മദ് ഷാ ആശയവും മുഹ്‌സിന്‍ കാളികാവ് സംവിധാനവും നിര്‍വഹിച്ച് സന്തോഷ്, ഗിരീഷ്, ഉമ്മര്‍ കാളികാവ്, റഫീഖ് മമ്പാട് എന്നിവരുടെ സഹകരണത്തോടെ അണിയിച്ചൊരുക്കിയ ”ഒഴുക്ക്” നാടകത്തിലൂടെ നാടുനേരിട്ട പ്രളത്തിന്റെ കെടുതികള്‍ വെളിച്ച, ശബ്ധ മിശ്രണത്തിന്റെ സഹായത്താല്‍ ആവിഷകരിക്കപ്പെട്ടപ്പോള്‍ അത് കാണികളുടെ മനസകങ്ങളില്‍ നൊമ്പരമുണര്‍ത്തുന്ന അനൂഭൂതി സമ്മാനിച്ചു. സുബൈര്‍ മുട്ടം, മുഹമ്മദ് ഷാ. സൈനുദീന്‍, അബ്ദുല്‍ ഖാദര്‍,
ഫൈസല്‍, സുബൈര്‍ പാനായിക്കുളം. അന്‍ഫല്‍ ബഷീര്‍, കലാം എടയാര്‍, ഹാഷിം കുന്നുകര, യാസീന്‍, അമാന്‍ ഫൈസല്‍, അസീം ഫൈസല്‍, ഫൈസാന്‍ അന്‍ഫല്‍
സിമി ഖാദര്‍, ജോഷ്‌ല ഹാഷിം, ഫാത്തിമ ഖാദര്‍, അബൂബക്കര്‍ പരീദ്, ഷാസിയ സുബൈര്‍, റീം ഫാത്തിമ എന്നിവര്‍ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി. സംവിധായകന്‍ മുഹ്‌സിന്‍ കാളികാവിനെയും അണിയറപ്രവര്‍ത്തകരെയും ചടങ്ങില്‍ ആദരിച്ചു. നറുക്കെടുപ്പിലെ വിജയികള്‍ക്കും പരിപാടില്‍ പങ്കെടുത്ത കുട്ടികള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു. പ്രോഗ്രാം കണ്‍വീനര്‍ അബ്ദുല്‍ ഖാദര്‍ കലാസന്തൃക്ക് വിരാമമിട്ട് നന്ദി പറഞ്ഞു.
ചിത്രം: ജിദ്ദ ആവുവ കൂട്ടായ്മ ഒന്‍പതാം വാര്‍ഷികം മുസാഫിര്‍ ഉദ്ഘാടനം ചെയ്യുന്നു. നാടകത്തില്‍നിന്ന്.







