കാലിക്കറ്റ് മൃൂസിക് ലവേഴ്‌സ് ജിദ്ദയിലെ ബഹുമുഖ പ്രതിഭകളെ ആദരിച്ചു

ആദരിച്ചത് ഹക്ക് തിരുരങ്ങാടി, മുംതാസ് അബ്ദുറഹിമാന്‍, കോയ പരപ്പനങ്ങാടി, ശബ്‌ന മനോജ് ഖാന്‍, സീന പ്രദീപ് എന്നിവരെ

ജിദ്ദ: ജിദ്ദയിലെ പ്രശസ്ത ഗായകന്‍ ഹക്ക് തിരുരങ്ങാടി, ഗായിക മുംതാസ് അബ്ദുറഹിമാന്‍, പ്രശസ്ത തബലിസ്റ്റും സംഗീത സംവിധായകനുമായ കോയ പരപ്പനങ്ങാടി, ഗാന രചനാ രംഗത്തേക്ക് കടന്നു വന്ന പ്രവാസി വിട്ടമ്മമാരായ ശബ്‌ന മനോജ് ഖാന്‍, സീന പ്രദീപ് എന്നിവരെ കാലിക്കറ്റ് മൃൂസിക് ലവേഴ്‌സ് ജിദ്ദ ആദരിച്ചു.

സീസണ്‍സ് റസ്റ്റാറന്റ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കാലിക്കറ്റ് മൃൂസിക് ലവേഴസ് ജിദ്ദ സാരധി അഷ്‌റഫ് അല്‍ അറബി ഗായകരായ ഹക്ക് തിരുരങ്ങടി, മിര്‍സാ ഷെരീഫ്, കെ.ജെ കോയ എന്നിവര്‍ക്കും പ്രശസ്ത സംഗീത സംവിധായകന്‍ എം.എസ് ബാബുരാജിന്റെ മകള്‍ സാബിറ ഗായിക മാരായ മുംതാസ് അബ്ദുല്‍ റഹിമാനും, ശബ്‌ന ശംസുദ്ദീന്‍ ശബ്‌ന മനോജ് ഖാനും, ലിസ്സാ മാതൃുവില്‍ നിന്നും സീനപ്രദീപും ഉപഹാരങ്ങള്‍ ഏറ്റുവാങ്ങി.

ഷാജഹാന്‍ ബാബുവിന്റെ നേതൃത്വത്തില്‍ നടന്ന കാവൃാമൃതം സംഗീത വിരുന്നില്‍ അന്‍സാര്‍ കൊല്ലം, വെബ്‌സാന്‍ മനോജ് ഖാന്‍, അഭിനവ് പ്രദീപ് എന്നിവരുടെ അകമ്പടിയില്‍ മുംതാസ് അബ്ദുറഹിമാന്‍, ഹക്ക് തിരുരങ്ങാടി, മന്‍സൂര്‍ ഫാറൂക്ക്, ഹാഷിം കോഴിക്കോട്, കെ.ജെ കോയ, എം.എ. അന്‍വര്‍, സാദിക്ക് തുവൂര്‍, മുഹമ്മദ് റാഫി, ദരിയാഖാന്‍ തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു. ഷബ്‌ന മനോജ്ഖന്‍ സീന പ്രതീപ് എന്നിവര്‍ രചിച്ച്, കെ.ജെ.ക്കെ മീഡിയയുടെ ബാനറില്‍ കെ.ജെ കോയ  സംഗീത സംവിധാനം നിര്‍വഹിച്ചു വിനു പ്രദാപ്, മുംതാസ് അബ്ദുറഹിമാന്‍ എന്നിവര്‍ ആലപിച്ച ആല്‍ബത്തിന്റെ പ്രദര്‍ശനവും ചടങ്ങില്‍ നടക്കുകയുണ്ടായി.

പ്രസിഡണ്ട് മുഹമ്മദ് റാഫിയുടെ അദ്ധൃക്ഷത വഹിച്ചു. സെക്രട്ടറി ഹാഷിം കോഴിക്കോട് സ്വഗതവും മന്‍സൂര്‍ ഫറൂക്ക് നന്ദിയും പറഞ്ഞു റഷീദ് കൊളത്തറ, മജീദ് നഹ, ഇസ്മയില്‍ മരുതേരി, റഊഫ് നവോദയ, സക്കീര്‍ ഹുസൈന്‍ എടവണ്ണ, ഗോപി നെടുങ്ങാടി, മോഹന്‍ ബാലന്‍,ഷംസുദ്ദീന്‍ എന്നിവര്‍ പരിപാടിക്ക് ആശംസകള്‍ അര്‍പ്പിച്ചു.