പി.ജെ.എസ് പത്താം വാര്‍ഷികം ഫെബ്രുവരി 15 വെള്ളിയാഴ്ച

വിവിധ പരിപാടികള്‍

ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമം(പി.ജെ.എസ്) പത്താമത് വാര്‍ഷികം ഫെബ്രുവരി 15 വെള്ളിയാഴ്ച റിഹേലിയിലുള്ള അല്‍ ഖദീര്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ജിദ്ദയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പി.ജെ.എസ് ഭാരവാഹികള്‍ അറിയിച്ചു.
ഫെബ്രുവരി 15 വെള്ളിയാഴ്ച വൈകീട്ട് 6.30ന് ആരംഭിക്കുന്ന വാര്‍ഷികാഘോഷ പരിപാടി പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ സ്ഥിരതാമസമാക്കിയ പി.ജെ.എസിന്റെ പ്രഥമ പ്രസിഡന്റ് മെഹബൂബ് ഉദ്ഘാടനം ചെയ്യും.
ആഘോഷ ചടങ്ങില്‍ പി.ജെ.എസ് സ്ഥാപക അംഗങ്ങളെ ആദരിക്കും. ജിദ്ദ ഇന്റല്‍ നാഷണല്‍ ഇന്തൃന്‍ സ്‌ക്കൂളില്‍ ആരംഭിച്ച മലയാളം ക്‌ളബിലേക്ക് പി.ജെ.എസ് സംഭാവന ചെയ്യുന്ന പുസ്തകങ്ങളുടെ വിതരണോത്ഘാടനവും ചടങ്ങില്‍ നടക്കും. 12ാം ക്‌ളാസില്‍ ഉയര്‍ന്ന മാര്‍ക്കുനേടിയ സൗദിയിലും നാട്ടിലുമുള്ള പി.ജെ.എസ്. അംഗങ്ങളുടെ മക്കള്‍ക്ക് നല്‍കുന്ന അവാര്‍ഡ് ദാനവും ഉണ്ടായിരിക്കും.
പി.ജെ.എസിന്റെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍, അംഗങ്ങളുടെ കലാ സാഹിതൃ അഭിരുചി എന്നിവ ഉള്‍കൊള്ളിച്ചുകൊണ്ടുള്ള സുവനറിന്റെ പ്രകാശനവും നടക്കും. ജിദ്ദയിലെ കലാ സാംസ്‌ക്കാരിക രംഗത്ത് പ്രവൃത്തിക്കുന്നവര്‍ക്കായി കഴിഞ്ഞ മൂന്ന് വര്‍ഷമായി നല്‍കുന്ന ഉല്ലാസ് കുറുപ്പ് മെമ്മോറിയല്‍ അവാര്‍ഡ് ഊവര്‍ഷം ജിദ്ദയിലെ പ്രശസ്ത നൃത്താധൃാപക ശ്രീമതി പ്രസീത മനോജിന് നല്‍കുവാന്‍ പി.ജെ.എസ് തീരുമാനിച്ചതായി ഭാരവാഹികള്‍ പറഞ്ഞു.
വാഷികാഘോഷ പരിപാടിയില്‍ പത്തനംതിട്ട ജില്ലാ സംഗമം അംഗങ്ങള്‍ അവതരിപ്പി0ുന്ന വിവിധ കലാപരിപാടികള്‍, പ്രശസ്ത നൃത്താധൃാപിക സുധ രാജു അണിയിച്ചൊരുക്കിയ പത്തണംതിട്ടയെ കുറിച്ചുള്ള അവതരണ സംഗീത നൃത്തം, പുഷ്പ സുരേഷ്, പ്രസീത മനോജ്, പ്രീത അജയന്‍, ബിന്ദു സണി എന്നിവര്‍ അണിയിച്ചൊരുക്കിയ നൃത്ത നൃത്തൃങ്ങള്‍, പി.ജെ.എസ് മുന്‍ പ്രസിഡന്റ് അനില്‍ ജോണ്‍ സംവിധാനം ചെയ്യുന്ന കുടുംബ ബന്ധങ്കളുടെ ഊടും പാവും ഊട്ടി ഉറപ്പിക്കുന്ന ‘താളം തെറ്റിയ താരാട്ട’്, എന്ന സാമൂഹിക സംഗീത നാടകം, ജിദ്ദയിലെ പ്രമുഖ ഗായകരെ അണിനിരത്തിയുള്ള ഗാനസധൃ എന്നിവ പ്രധാന പരിപാടികളായിരിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ശുഐബ് പന്തളം(രക്ഷാധികാരി), വിലാസ് അടൂര്‍(പ്രസിഡന്റ്), അയ്യൂബ് പന്തളം(ജനറല്‍ സെക്രട്ടി), വര്‍ഗിസ് ഡാനിയേല്‍ (ട്രഷറര്‍), നൗഷാദ് അടൂര്‍, അബി കെ.ചെറിയാന്‍(വൈസ് ചെയര്‍മാന്‍)(വൈസ് ചെയര്‍മാന്‍), അനില്‍കുമാര്‍ പത്തനംതിട്ട(പി.ആര്‍.ഒ), മനോജ് മാതൃൂ അടൂര്‍(സുവനീര്‍ കമ്മിറ്റി കണ്‍വീനര്‍), തക്ബീര്‍ പന്തളം, സാബുമോന്‍ പന്തളം, അലി തേക്ക് തോട് എന്നിവര്‍ പങ്കെടുത്തു.