ഇമാം ബുഖാരി ഇൻസ്റ്റിറ്റ്യൂട്ട് സ്പോർട്സ് ഫെസ്റ്റ് സംഘടിപ്പിച്ചു.  

ജിദ്ദ: ശറഫിയ ഇമാം ബുഖാരി ഇൻസ്റ്റിറ്റ്യൂട്ട് സ്പോർട്സ് ഫെസ്റ്റ് 2019 വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. ഹയ്യ് സാമിർ ദല്ല കോമ്പൗണ്ടിൽ ഒരുക്കിയ ഫെസ്റ്റ് ജെ.എൻ.എച്ച്. ചെയർമാൻ വി.പി.മുഹമ്മദലി ഉദ്ഘാടനം ചെയ്തു. റെഡ്, യല്ലോ, ഗ്രീൻ, ബ്ളൂ എന്നീ നാല് ഹൗസുകളായി തിരിച്ച് ഹെഡ് ബോയ് യാസീൻ, ഹെഡ് ഗേൾ ലയ്ക സലീം എന്നിവരുടെ നേതൃത്തിൽ വിദ്യാർഥി, വിദ്യാർഥിനികളുടെ വർണാഭമായ മാർച്ച് പാസ്റ്റോടെയാണ് കായികമേള ആരംഭിച്ചത്. വി.പി.മുഹമ്മദലി സല്യൂട്ട് സ്വീകരിച്ചു. ഫുട്ബാൾ, ഓട്ടം, ഷോർട്ട്പുട്ട്, വടംവലി മത്സരങ്ങൾക്ക് പുറമെ ക്രേസി കോൺ, ഹാപ്പി ഫിയോപില എന്ന രസകരമായ ഗെയിമുകളും അരങ്ങേറി. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെയായിരുന്നു മത്സരങ്ങൾ. വീറും വാശിയുമേറിയ ആവേശകരമായ മത്സരങ്ങളില്‍ 121 പോയന്‍റുകള്‍ നേടി ഗ്രീൻ ഹൗസ് ഓവറോള്‍ ചാമ്പ്യന്മാരായി. ബ്ളൂ ഹൗസ് റണ്ണർഅപ്പുമായി. മുഹമ്മദ് ശിഫാൻ (കിഡ്സ് ബോയ്സ് ) ദുഅ ഇസ്മായീൽ (കിസ്സ് ഗേൾസ്) ഹാഫിസ് (ജൂനിയർ ബോയ്സ്) ഇസ്സ (ജൂനിയർ ഗേൾസ്) മുനവർ നൗഷാദ് (സീനിയർ ബോയ്സ്) നൗഫിഷാൻ (സീനിയർ ഗേൾസ്) വ്യക്തിഗത ചാമ്പ്യന്മാരായി. രക്ഷിതാക്കൾക്കായി പ്രത്യേക മത്സരങ്ങളും നടന്നു. ഇമാം ബുഖാരി ഇൻസ്റ്റിറ്റ്യൂട്ട് രക്ഷാധികാരി എ.നജ്മുദ്ദീൻ അധ്യക്ഷത വഹിച്ചു. അക്കാഡമിക് ചെയർമാൻ സി.കെ. മുഹമ്മദ് നജീബ് ആശംസ നേർന്നു.  ചാമ്പ്യന്മാർക്ക് പി.ടി.എ പ്രസിഡൻറ് വി.പി. ഷിയാസ് ട്രോഫി സമ്മാനിച്ചു. മറ്റ് വിജയികൾക്ക് മുസ്തഫ മീരാൻ ( ഫാൽകൺ കാർഗോ), എൻ.കെ. അബ്ദുറഹീം, സി.കെ. മുഹമ്മദ് നജീബ്, സഫറുല്ല മുല്ലോളി, ശിഹാബുദ്ദീൻ കരുവാരകുണ്ട്, റഷീദ് സി എച്ച്  തുടങ്ങിയവർ മെഡലുകൾ നൽകി. മത്സരങ്ങൾ നയിച്ച മുൻകേരള ജൂനിയർ ഫുട്ബാൾ ടീം അംഗം അബ്ദുറഹീമിന് പ്രത്യേക ഉപഹാരം പി. അബ്ദുസലീം നൽകി. പ്രിൻസിപ്പൽ അബ്ദുസലീം സ്വാഗതവും അബ്ദുറസാഖ് മാസ്റ്റർ നന്ദിയും പറഞ്ഞു. അൽഅമീൻ ഖുർആനിൽ നിന്നും അവതരിച്ചു. മദ്റസാ സ്റ്റാഫ്, തനിമ സൗത്ത് പുരുഷ, വനിത വിഭാഗം, യൂത്ത് ഇന്ത്യ പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.