ജിദ്ദ ഒ.ഐ.സി.സി യുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് കെ.പി.സി.സി പ്രസിഡന്റിന് കൈമാറി

എടക്കര: ഒ.ഐ.സി.സി സൗദി വെസ്‌റ്റേണ്‍ ജിദ്ദ റീജണല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തന റിപ്പോര്‍ട് കെ.പി. സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന് കൈമാറി.

‘നമ്മള്‍ ഇന്തൃയെ കണ്ടെത്തി, നമ്മള്‍ ഇന്തൃയെ വീണ്ടെടുക്കും’ എന്ന സന്ദേശവുമായി കാസര്‍കോഡ് മുതല്‍ തിരുവന്തപുരം വരെ കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹ യാത്രയുടെ എടക്കരയിലെ സ്വികരണ ചടങ്ങില്‍ വെച്ചാണ് റീജണല്‍ കമ്മിറ്റി പ്രസിഡണ്ട് കെ.ടി.എ മുനീര്‍ കഴിഞ്ഞ നാലു വര്‍ഷത്തെ പ്രവര്‍ത്തത്തന റിപ്പോര്‍ട്ട് കൈമാറിയത്. ചടങ്ങില്‍ വി.എസ് ജോയ് അധൃക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡണ്ട് വി.വി പ്രകാശ്, ആരൃാടന്‍ മുഹമ്മദ്, ലതിക സുബാഷ്,  ടി. സിദ്ദിഖിന്. വി.എ കരീം, ആരൃാടന്‍ ഷൗക്കത്ത്, ഗോപി തുടങ്ങിയവര്‍ സംസാരിച്ചു.

ഫോട്ടോ: ജനമഹ യാത്രയ്ക്ക് മലപ്പുറം ജില്ലയിലെ എടക്കരയില്‍ വെച്ച് നല്‍കിയ സ്വികരണച്ചടങ്ങില്‍ വെച്ച് കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്  ജിദ്ദ ഒ.ഐ.സി.സിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് റീജണല്‍ കമ്മിറ്റി  പ്രസിഡണ്ട് കെ.ടി.എ മുനീര്‍ കൈമാറുന്നു.