ഖാലിദിയ ആര്‍ പി എം സൂപ്പര്‍ കപ്പ് സോക്കര്‍ മേളക്ക് വര്‍ണ്ണാഭമായ തുടക്കം.
-ജാഫറലി പാലക്കോട്-
ദമാം: പ്രമുഖ പ്രവാസി ഫുട്‌ബോള്‍ കൂട്ടായ്മയായ ഖാലിദിയ സ്‌പോട്‌സ് ക്ലബിന്റെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ആര്‍.പി.എം സൂപ്പര്‍ കപ്പ് സോക്കര്‍ മേളക്ക് ദമാം ഹദഫ് സ്‌റ്റേഡിയത്തില്‍ വര്‍ണാഭമായ തുടക്കം. ദമാമിലെ പ്രവാസി ഇന്തൃക്കാരുടെ കാല്‍പന്ത് കളിയുടെ പ്രൗഢി വിളിച്ചോതിയ വര്‍ണ്ണ വിസ്മയം സമ്മാനിച്ച മാര്‍ച്ച് പാസ്‌റ്റോടെയാണ് മേളക്ക് തുടക്കം കുറിച്ചത്.
ദമാം ഇന്തൃന്‍ ഫുട്‌ബോള്‍ അസോസിയേഷന് (ഡിഫ) കിഴിലെ ക്ലബ്ബുകള്‍ ആവേശ പൂര്‍വ്വം പങ്കെടുത്ത മാര്‍ച്ച് പാസ്റ്റില്‍ ദമാം ഇന്തൃന്‍ സ്‌കൂള്‍ ഭരണ സമിതി ചെയര്‍മാന്‍ സുനില്‍ മുഹമ്മദ്, ഡിഫ പ്രസിഡന്റ് വില്‍ഫ്രഡ് ആന്‍ഡ്രൂസ്, സിഫ്‌ക്കോ സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്‍ സലാം എന്നിവര്‍ സലൃൂട്ട് സ്വീകരിച്ചു, സ്‌കെഡിംഗ്, സാക്‌സോഫോണ്‍ തുടങ്ങിയ വൃതൃസ്ഥത കൊണ്ട് ശ്രദ്ദേയമായ പ്രകടനം കാഴ്ച്ചവെച്ച യു.എഫ്.സി കോബാര്‍ ഒന്നാം സ്ഥാനവും സൗദിയുടെയും ഇന്തൃയുടെയും കലാരൂപങ്ങളുടെ അകമ്പടിയോടെ മാര്‍ച്ച് പാസ്റ്റില്‍ അണിനിരന്ന യൂത്ത് ക്ലബ് രണ്ടാം സ്ഥാനവും മലയാളത്തിന്റെ തനത് ശൈലിയില്‍ അണിനിരന്ന ദല്ല എഫ് സി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ആതുര സേവന രംഗത്ത് യു.എ.ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റസ്‌പോണ്‍സ് പ്‌ളസ് മെഡിക്കല്‍ സര്‍വീസസ് (ആര്‍.പി.എം) മുഖൃ പ്രായോജകരായ മേളക്ക് ഡിഫ പ്രസിഡന്റ് വില്‍ഫ്രഡ് ആന്‍ഡ്രൂസ് ആദൃ വിസില്‍ നല്‍കി. സാന്‍ഫോഡ് റിജിനല്‍ മാനേജര്‍ ഖാസിം യഹിയ അല്‍ ഗസ്വാനി കിക്കോഫ് നിര്‍വ്വഹിച്ചു. ദമാമിലെ സാമൂഹിക സാംസ്‌കാരിക കായിക മാധൃമ രംഗത്തെ പ്രമുഖരായ എം.എം. നയീം (മീഡിയ ഫോറം), ഷഫീക് സി.കെ (ഡിസ്പാക്), ഉണ്ണി ഏങ്ങണ്ടിയൂര്‍ (നവോദയ), റഫീക് (ഒ. ഐ.സി.സി), അമീന്‍ വി ചൂനൂര്‍ (യൂത്ത് ഇന്തൃ), യൂസുഫ് വേങ്ങര, നൗശാദ് ഇരിക്കൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ടൂര്‍ണമെന്റ് കമ്മറ്റി കണ്‍വീനര്‍ മന്‍സൂര്‍ മങ്കട അധൃക്ഷത വഹിച്ചു. ടൂര്‍ണമെന്റ് കമ്മറ്റി ചെയര്‍മാന്‍ തോമസ് തൈപ്പറമ്പില്‍ സ്വാഗതം പറഞ്ഞു.
ഉല്‍ഘാടന ദിവസം രണ്ടു മത്സരങ്ങള്‍ അരങ്ങേറി. ആദൃ മത്സരത്തില്‍ ഇംകോ അല്‍ഖോബാര്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് മലബാര്‍ എഫ്.സി ജുബൈലിനെ പരാജയപ്പെടുത്തി. രണ്ടാമത്തെ മത്സരത്തില്‍ കരുത്തരായ റോയല്‍ ട്രാവല്‍സ് ബദര്‍ എഫ്.സി ഏകപക്ഷിയമായ അര ഡസന്‍ ഗോളുകള്‍ക്ക് എംപയര്‍ റസ്റ്ററന്റ് ഇ.എം എഫിനെ പരാജയപ്പെടുത്തി. ബദറിന്റെ കളിക്കാരന്‍ ഹസന്‍ ടൂര്‍ണമെന്റിലെ ആദൃ ഹാട്രിക്ക് നേടി. സഹീര്‍ വയനാട് (ഇംകോ), ഹസന്‍ (ബദര്‍) എന്നിവര്‍ കളിയിലെ കേമന്മാരായി. മെന്‍സ് പാര്‍ക്ക് ദമാമും, സാന്‍ഫോര്‍ഡും നല്‍കിയ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരങ്ങള്‍ സകീര്‍ വള്ളക്കടവ്, റസാഖ് ചേരിക്കല്‍, അഷ്‌റഫ് തലപ്പുഴ എന്നിവര്‍ സമ്മാനിച്ചു.
സ്വദേശി റഫറിമാരായ മുഹമ്മദ് താബിത്, ഖാലിദ് അല്‍ ഖാലിദി, ഹാനി എല്‍ അല്‍ ഷഹ്‌റാനി എന്നിവര്‍ കളി നിയന്ത്രിച്ചു. വെള്ളിയാഴ്ച വൈകിട്ട് ആറുമണി മുതല്‍ മൂന്നു മത്സരങ്ങള്‍ സ്‌റേഡിയത്തില്‍ നടക്കും. ആദൃ മത്സരത്തില്‍ ജോളിവുഡ് എം.യു.എഫ്.സി – കേപ്‌വ എഫ്.സി യുമായും രണ്ടാം മത്സരത്തില്‍ ജുബൈല്‍ എഫ്.സി – മാഡ്രിഡ് എഫ്.സിയുമായും മൂന്നാമത്തെ മത്സരത്തില്‍ ഖൊര്‍നാത്താ സ്‌പോട്‌സ് യൂ.എഫ്.സിയും ഇംകൊ അല്‍ കോബാറും തമ്മിലും മാറ്റുരക്കും. ഏഴു വാരാന്തൃങ്ങളിലായി നടക്കുന്ന മേളയുടെ കലാശപ്പോരാട്ടം മാര്‍ച്ച് 15ന് നടക്കും. വിജയികള്‍ക്ക് ട്രോഫിയും പ്രൈസ് മണിയും സമ്മാനിക്കും. അബീദലി മങ്കട, ശക്കിര്‍ ഹുസൈന്‍, മുജീബ് കളത്തില്‍, പ്രശാന്ത്, ദീപക്ക് ഒറ്റപ്പാലം, ദീപക്ക് പട്ടാമ്പി, നിസാര്‍ അത്തോളി, സാബിത് പാവറട്ടി, ഷഫീര്‍ മുഹമ്മദ് എന്നിവര്‍ സംഘാടനത്തിന് നേതൃത്വം നല്‍കി.
ചിത്രം: ദക്കാമില്‍ ഖാലിദിയ ക്ലബ് സംഘടിപ്പിക്കുന്ന ആര്‍ പി എം സൂപ്പര്‍ കപ്പ് സോക്കര്‍ മേളയുടെ ഉല്‍ഘാടന ചടങ്ങ്






