വര്‍ണ്ണതാളലയ സംഗമമൊരുക്കി ഒ.ഐ.സി.സി ദമ്മാം വനിതാവേദി വാര്‍ഷികാഘോഷം

ദമ്മാം:  കിഴക്കന്‍ പ്രവിശൃക്ക് അവിസ്മരണീയ ഉത്സവപ്രതീതിയൊരുക്കി ഒ.ഐ.സി.സി റീജണല്‍  കമ്മറ്റി വനിതാവേദിയുടെ വാര്‍ഷികാഘോഷം ദമ്മാമില്‍ അരങ്ങേറി. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക ജീവകാരുണൃ മേഖലകളില്‍ എന്നും വേറിട്ട പ്രവര്‍ത്തനവുമായി പ്രവിശൃയില്‍ നിറഞ്ഞു

നില്‍ക്കുന്ന വനിതാ വേദിയുടെ വാര്‍ഷികം വൈവിധൃമാര്‍ന്ന മത്സരങ്ങളുടേയും കലാപരിപാടികളുടേയും അകമ്പടിയോടെയാണ് കൊണ്ടാടിയത്. വനിതാവേദി പ്രസിഡണ്ട് ഡോക്ടര്‍ സിന്ദു ബിനുവിന്റെ അധൃക്ഷതയില്‍ നടന്ന സാംസ്‌കാരിക സമ്മേളനം ഒ.ഐ.സി.സി ദമ്മാം റീജണല്‍ പ്രസിഡന്റ് ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു.

നമ്മുടെ രാജൃത്തിന്റെ  നഷ്ടമായിക്കൊണ്ടിരിക്കുന്ന ജനാധിപതൃ മതേതര മൂലൃങ്ങളെ വീണ്ടെടുക്കാനായി നാഷണല്‍ കോണ്‍ഗ്രസ്സിന്റെ മുന്‍നിരപ്പോരാളികളായി രാഹുല്‍ ഗാന്ധിയും ഒപ്പം പ്രിയങ്കാ ഗാന്ധിയും എത്തിയതോടെ ഇന്തൃയിലെ ജനതയ്‌ക്കൊപ്പം പ്രവാസികളും ആവേശത്തിലാണ്. ഈ പ്രവാസിമണ്ണില്‍ നിന്നുകൊണ്ട് വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നവ ഊര്‍ജത്തോടെ നേരിടുവാന്‍ കോണ്‍ഗ്രെസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു പകരുവാന്‍ വനിതാവേദിയുടെ പ്രവര്‍ത്തങ്ങള്‍ക്ക് കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒ.ഐ.സി.സി ഗ്‌ളോബല്‍ വൈസ് പ്രസിഡന്റ് സി. അബ്ദുല്‍ ഹമീദ് മുഖൃ പ്രഭാഷണം നടത്തി. റീജിയണല്‍ വൈസ് പ്രസിഡന്റ് ഹനീഫ് റാവുത്തര്‍, ജനറല്‍ സെക്രട്ടറി ഇ.കെ. സലിം, ട്രഷറര്‍ റഫീഖ് കൂട്ടിലങ്ങാടി, യൂത്ത് വിങ് പ്രസിഡന്റ് നബീല്‍ നെയ്തല്ലൂര്‍, വനിതാ വേദി വൈസ് പ്രസിഡന്റുമാരായ സഫിയ അബ്ബാസ്, രാധികാ ശൃാംപ്രകാശ്, സെക്രട്ടറി ഡോക്ടര്‍ ഫൗഷാ ഫൈസല്‍, എക്‌സികൃൂട്ടീവ് അംഗങ്ങളായ സിന്ദു സന്തോഷ്, ഹുസ്‌ന ആസിഫ്, തെസ്‌നി റിയാസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന വനിതാവേദി എക്‌സികൃൂട്ടീവ് അംഗം സന്ദു സന്തോഷിനും ദമ്മാമിലെ പ്രമുഖ നൃത്താധൃാപിക സൗമൃാ വിനോദിനും ചടങ്ങില്‍ യാത്രയയപ്പ് നല്‍കി.

വനിതാവേദി ജനറല്‍ സെക്രട്ടറി ഷിജിലാ ഹമീദ് സ്വാഗതവും ഗീതാ മധുസൂദനന്‍ നന്ദിയും പറഞ്ഞു. വാര്‍ഷികത്തോടനുബന്തിച്ചു നടത്തിയ ഇന്തൃന്‍ സ്വാതന്ത്രൃവും ഭരണഘടനയും ഇന്തൃന്‍ നാഷണല്‍ കോണ്‍ഗ്രസ്സുമായി ബന്ധപ്പെട്ട വനിതാ രത്‌നങ്ങളെ കുറിച്ചുള്ള ചിത്രപ്രദര്‍ശനം കാണികളുടെ പ്രതേൃക ശ്രദ്ധയാകര്‍ഷിച്ചു. വനിതാവേദി വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ചു നടത്തിയ വായനാമത്സരത്തിന്റെ ഫൈനല്‍ മത്‌സരം വാര്‍ഷികാഘോഷ വേദിയില്‍  അരങ്ങേറി. പുരുഷ വിഭാഗത്തില്‍ ശിവദാസ്, നഹാസ് എന്നിവരും വനിതാവിഭാഗത്തില്‍ ഫെബിന്‍ തസ്‌നീം, ലീനാ ഉണ്ണികൃഷ്ണന്‍ എന്നിവരും യഥാക്രമം ഒന്നും രണ്ടും സമ്മാനങ്ങള്‍ നേടി. മാലിക്ക് മഖ്ബൂല്‍ സില്‍വി പൗള്‍ എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു.

പെയിന്റിംഗ്  മത്സരത്തില്‍ ഷഹനാസ് അസീസ്, ഫാത്തിമ്മ സല്‍വ, സബീന അഷ്‌റഫ് എന്നിവരും കാര്‍ട്ടൂണ്‍ മത്സരത്തില്‍ സജ്‌നീ അഫ്താബ്, ഷബ്‌ന ഗഫൂര്‍, ഹബീബ് അമ്പാടന്‍ എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വാര്‍ഷികത്തോടനുബന്ധിച്ചു നടന്ന കലാസന്തൃയ്ക്ക്  തിരുവാതിര, ഒപ്പന, നാടന്‍ പാട്ട്, സിനിമാറ്റിക് ഡാന്‍സ്, നാടോടി നുത്തം, ദേശഭക്തി സന്ദേശവുമായി തീം ഡാന്‍സ്, കോമഡി ഡാന്‍സ്, ഗാനമേള എന്നിവയെല്ലാം കൊഴുപ്പേകി. ജസീര്‍ കണ്ണൂര്‍, ജോബിന്‍, സൗജനൃ ശ്രീകുമാര്‍, കലൃാണി ബിനു, അസ്‌ലം ഫറോക്ക്, നിജില്‍ മുരളി, സഞ്ജയ് രാജ് എന്നിവരുടെ ഗാനങ്ങളും അനാമിക അനില്‍,  റാഹില്‍ സലിം, മാനസാ മധുസൂധനന്‍, അമൃതാ സന്തോഷ് എന്നിവരുടെ നൃത്തങ്ങളും ഒ.ഐ.സി.സി അല്‍ഹസ, ഒ.ഐ.സി.സി കുടുംബവേദി, ജുബൈല്‍ ജെയ്‌നി ജോജു, സൗമൃ വിനോദ്,  വിദൃാ പ്രമോദ്, സരിതാ നിതിന്‍, ശില്പാ നൈസില്‍, ഷഹീന്‍, മോഹനന്‍ മാഷ്, അറേബൃന്‍ റോക്ക് സ്റ്റാര്‍സ് ടീം ഇഷ്ഖ് എന്നിവര്‍ അണിയിച്ചൊരുക്കിയ നൃത്തരൂപങ്ങളും വൃതൃസ്ഥത കൊണ്ട് ശ്രദ്ധേയമായി. ഹാളില്‍ തിങ്ങി നിറഞ്ഞ സഡൃദയരുടെ ആരവങ്ങള്‍ക്കൊണ്ട്  മുഖരിതമായ വാര്‍ഷികാഘോഷങ്ങള്‍ക്ക് കുമാരി അസ്‌ന ഷംസ് അവതാരകയായിരുന്നു.

ഫോട്ടാ: ഒ.ഐ.സി.സി റീജണല്‍ കമ്മറ്റി വനിതാവേദിയുടെ വാര്‍ഷികാഘോഷം ഒ.ഐ.സി.സി   റീജണല്‍ കമ്മറ്റി പ്രസിഡന്റ് ബിജു കല്ലുമല ഉല്‍ഘാടനം ചെയ്യുന്നു