സൗഹൃദം ദൃഡമാക്കാന്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാാന്‍ ഇന്തൃയിലേക്ക്.

റിയാദ്: ഇന്തൃയുമായുള്ള സൗദി അറേബൃയുടെ ബന്ധം കൂടുതല്‍ ദൃഡമാക്കുക എന്ന ലക്ഷൃവുമായി സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഈ മാസം 19 ചൊവ്വ, 20 ബുധന്‍ തീയതികളില്‍ ഇന്തൃയില്‍ സന്ദര്‍ശനം നടത്തും. ഇന്തൃന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ക്ഷണം സ്വീകരിച്ചാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഇന്തൃ സന്ദര്‍ശിക്കുന്നത്. മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ആദൃ ഇന്തൃാ സന്ദര്‍നമായിരിക്കും ഈ ഈ സന്തര്‍ശനം.

ഇന്തൃന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി 2016ല്‍ സൗദി സന്ദര്‍ശിച്ചിരുന്നു. സൗദി അറേബൃക്ക് ഇന്തൃയുമായി ചരിത്രപരമായ നൂറ്റാണ്ടുകളോളമുള്ള നല്ല സൗഹൃദമാണ് നിലവിലുള്ളത്. മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ഇന്തൃാ സന്ദര്‍ശം സൗഹൃദം കൂടുതല്‍ ദൃഡതയുള്ളതാക്കാന്‍ സഹായകരമാകുമെന്ന് റിയാദിലെ ഇന്തൃന്‍ എംബസി അറിയിച്ചു.

19ന് നൃൂഡെല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു എന്നിവരുമായി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ കൂടിക്കാഴ്ചകള്‍ നടത്തുകയും വിവിധ കരാറുകളില്‍ ഒപ്പുവെക്കുകയും ചെയ്യും.

ഇന്തൃാ സന്ദര്‍ശന വേളയില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ കൂടെ  സൗദി മന്ത്രിമാരും ഉന്നത ഉദേൃാഗസ്ഥരും വൃവസായികളും അനുഗമിക്കും.

അന്തരിച്ച മുന്‍ സൗദി ഭരണാധികാരി അബ്ദുള്ള രാജാവ് 2006ല്‍ റിപ്‌ളബിക്ക് ദിനത്തില്‍ അധിതിയായി ഇന്തൃ സന്ദര്‍ശിച്ചിരുന്നു.

ജാഫറലി പാലക്കോട്